സൂക്ഷിച്ചശേഷം, ആശാൻ ചെറിയ ഒരു ചമ്മന്തി അരച്ചു. അനന്തരം, രണ്ടുപേരും ചിറയിൽ ഇറങ്ങി കുളിച്ചുവന്നു, ഭക്ഷണത്തിനിരുന്നു. അതുവരെയുള്ള ജീവിതത്തിൽ അത്ര സ്വാദോടു കൂടി ഭക്ഷണം കഴിച്ചിട്ടുള്ളതായി രാഘവനും ഓർമ്മിക്കാൻ കഴിഞ്ഞില്ല.
കഞ്ഞികുടിച്ച ശേഷം ആശാൻ ഒരു വലിയ മാമ്പഴം എടുത്തു പുളി നുറുക്കി. ആ ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും ഉള്ള മാമ്പഴം രാഘവൻ അതിനു മുമ്പു കണ്ടിട്ടില്ല. നാക്കിൽ വെള്ളം വരുത്താതെ അതിന്റെ നിറം നോക്കാനും, മണമേൽക്കുവാനും അവനു കഴിഞ്ഞില്ല.
രാഘവൻ - "ഇതെവിടെനിന്നു വരുത്തിയതാണു ?"
ആശാൻ - "വരുത്തിയതല്ല അതാ നോക്കണം നിൽക്കുന്ന തൈമാവിൽ നിന്നു പറിച്ചെടുത്ത താണു്"
രണ്ടു തൈമാവുകൾ നിറയെ കുലച്ചു്, ആശാന്റെ കുടിലിനു മുൻവശം നിന്നിരുന്നു. രാഘവൻ നന്ദാവന ത്തിൽ വന്നപ്പോൾ, സ്ഥലത്തിന്റെ വിജനതയും അപ രിചിതനായ ആശാൻ പ്രായവും ഓർത്തു അവൻറ മനസ്സ് നിരുത്സാഹമായിരുന്നു. അതിനാൽ, നന്താവനത്തിന്റെ രമ്യതയൊന്നും അവൻ കണ്ടിരുന്നില്ല. പാൽ കഞ്ഞി കുടിച്ചുണ്ടായ തൃപ്തിയും, ആശാൻ സ്നേഹമധുരമായ സംഭാഷണവും അവൻ കുണ്ഠിതം പാടേ ഹനിച്ചു.
രാ:-- "ഇവിടെ പാർപ്പായിട്ടു വളരെ നാളായോ?"
ആ:- "ഇരുപതു കൊല്ലമായി."
രാ:-- "ഈ സ്ഥലം സ്വന്തമാണോ?"