ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
13

"തോട്ടം മുഴുവൻ കണ്ടോ? എന്നു ആശാൻ ചോദിച്ചു. ഒരു പരിഭ്രത്തോടെ, പതറിയ സ്വരത്തിൽ 'കണ്ടു' എന്നു രാഘവൻ പറഞ്ഞു.

അല്പനിമിഷം ചിന്താമഗ്നനായി നിന്നിട്ട് ആശാൻ ചോദിച്ചു - "രാഘവൻ സ്കൂളിൽ പഠിച്ചിട്ടുണ്ടോ?"

രാ- "നാലു ക്ലാസ്സുവരെ പഠിച്ചു."

ആ - "സ്കൂൾ കുട്ടികൾ ഉച്ചയ്ക്കും വല്ലതും കഴിച്ചു ശീലിച്ചവരായിരിക്കും. അതുകൊണ്ടു ഞാൻ പോയി ഊണു കാലമാക്കാം.

രാ - “ഞാനും കൂടി വരുന്നു."

ആ - “കൊള്ളാം; രാഘവനും ഇന്നു ഞാൻ പാൽ പ്രഥമനുണ്ടാക്കിത്തരാം."

പാചകത്തിനുവേണ്ട സഹായങ്ങൾ രാഘവൻ ആശാനു് ചെയ്തുകൊടുത്തു. പക്ഷെ യാതൊരു സഹായവും ആശാൻ രാഘവനോട് ആവശ്യപ്പെട്ടിരുന്നില്ല. അവൻറ പ്രവൃത്തികളെ ആശാൻ മുഖപ്രസാദംകൊണ്ടും സ്നേഹപൂർണ്ണമായ സംഭാഷണം കൊണ്ടും അഭിനന്ദിച്ചു.

നാലാം അദ്ധ്യായം


അടുത്ത വിഷുവിനുതന്നെ രാമപുരം ക്ഷേത്രം തുറന്നു പൂജ ആരംഭിച്ചു. അന്നു ക്ഷേത്രത്തിൽ വിശേഷാൽ ആൾക്കൂട്ടം ഉണ്ടായിരുന്നു.

ആശാനും രാഘവനും അന്നു പതിവിലധികം നേരത്തെ എഴുന്നേറ്റു. രണ്ടുപേരും മതിലിച്ചിറയിലി

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/17&oldid=220359" എന്ന താളിൽനിന്ന് ശേഖരിച്ചത്