കെട്ടിത്തരുന്നപ്പോഴേക്കും രാഘവനും ഒരു മാല കെട്ടാനേ സാധിച്ചുള്ളൂ. എങ്കിലും, അതു ഒട്ടും മോശപ്പെട്ടതല്ലായിരുന്നു. അവൻ ആ റോസാപ്പൂവ് ആ മാലയുടെ നടുനാ യകമായ് കെട്ടി; അതു വാഴയിലയിൽ പൊതിഞ്ഞു വെള്ളം തളിച്ചുവച്ചു.
ആശാൻ - "ഇനി നമുക്കു ക്ഷേത്രത്തിലേക്കു പോകാം. അണ്ണാവിയും മറ്റും എത്തിയിരിക്കും."
രാഘവൻ - "മാധവനും അവന്റെ വാദ്ധ്യാരും മറ്റും കൂടെ വരുമോ?"
ആ - (പുഞ്ചിരിയോടുകൂടി) "പൂവത്തൂരുള്ളവരെല്ലാം ഇന്നു ക്ഷേത്രത്തിൽ വരും. വിശേഷിച്ചും ഇന്നു വിഷുവുമാണു്."
രാ = "ഈ ക്ഷേത്രത്തിൽ ഉൽസവം എപ്പോഴാണ്?"
ആ - “മറ്റു ക്ഷേത്രങ്ങളിലെപ്പോലെ ഇവിടെ ഉൽസവം പതിവില്ല. ഇപ്പോഴത്തെ അണ്ണാവിയുടെ വലിയച്ഛന്റെ കാലത്ത് പതിനൊന്നു ആനപ്പുറത്തു ആറാട്ടം, കേമമായി വിളക്കും ഉണ്ടായിരുന്നു. ഒരിക്കൽ പള്ളിവേട്ടയ്ക്ക് ഏതാനും തസ്കരന്മാർ കൂടി, ആന വിരണ്ടു എന്നൊരു ബഹളം ഉണ്ടാക്കി. കൈയും കണക്കുമില്ലാതെ ഉൽസവത്തിനു തിങ്ങിക്കൂടിയിരുന്ന ജനങ്ങൾ പരിഭ്രമിച്ചുണ്ടാക്കിയ ബഹഉംമൂലം ഒന്നു രണ്ടു് ആനകളും വിരണ്ടു. ആകപ്പാടെ ഒരു വലിയ കശയായി. കുറേ സ്ത്രീകളും കുഞ്ഞുങ്ങളും മരിച്ചു. അനവധി ആളുകൾക്കു കൈകാലുകൾ ഒടിഞ്ഞു. കണക്കില്ലാതെ, മുതൽ നഷ്ടവും ഉണ്ടായി. അതിന്റെ പിന്നാലെ പോലീസുകാരുടെ വരവായി. ബഹളത്തിനു കാരണക്കാ