രായി; കണ്ണിൽ കണ്ടവരെയൊക്കെ പിടിച്ചു. അതു മൂലവും വലിയ പണച്ചെലവും കഷ്ടപ്പാടും ഉണ്ടായി."
രാ-"ഇന്നത്തെ ആൾക്കൂട്ടത്തിലും അങ്ങനെ വല്ലതുമുണ്ടാകുമോ?"
ആ-""ആനയും ആറാട്ടുമാണു് ആ ബഹളമൊക്കെയുണ്ടാക്കിയത്. അതുനിമിത്തം അന്നത്തെ ബഹളത്തിനുശേഷം രാമപുരത്ത് ഉൽസവം വേണ്ടെന്നു വച്ചിരിക്കയാണ്."
അനന്തരം ആശാനും രാഘവനും കൂടി ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. ചിറയുടെ തീരത്തുകൂടിയായിരുന്നു അവരുടെ യാത്ര. വിടരാറായി നിന്ന ചെന്താമരപ്പൂക്കൾ, കുതിച്ചുകയറിയ കുഞ്ഞുങ്ങളുടെ ഓമനമുഖം പോലെ പ്രഭാതരവിയുടെ കിരണങ്ങളിൽ തുള്ളിക്കളിച്ചു. വെള്ളാമ്പലുകളുടെ മൊട്ടുകളെ കരിവണ്ടുകൾ മുത്തി, നാദം മുഴക്കി. നീലോൽപലദളങ്ങൾ, വണ്ടുകളുടെ നിറത്തോടു മൽസരിച്ചു പ്രഭാതമാരുതനിൽ വിറച്ചു. മനോഹരമായ ചൂരൽ കുട്ടയിൽ വച്ചു രാഘവൻ കൊണ്ടു പോയിരുന്ന പുഷ്പങ്ങളുടെ പരിമളം മൂലം അവനു ചുറ്റും വണ്ടുകൾ പ്രദക്ഷിണം ചെയ്തു.
അപ്പോഴേക്കും, ദൂരെ രാമപുരം ക്ഷേത്രത്തിലെ ശംഖനാദവും, കാകളിയും കേട്ടുതുടങ്ങി.
ഒരു രാമപുരം ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൊതാഴികക്കുടം ബാലാർക്കരശ്മികൾ തട്ടി തിളങ്ങുന്നത്
ദൂരത്തിൽ കണ്ടു രാഘവൻ ഉൽസാഹം വർദ്ധിച്ചു.