ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
17

ക്ഷേത്രത്തിന്റെ ഉള്ളിൽനിന്നു മണിനാദം കേട്ടുതുടങ്ങിയപ്പോൾ ആശാനും രാഘവനും ക്ഷേത്രത്തിലെത്തി. ആശാനെ കണ്ട ഉടനെ അണ്ണാവി ചോദിച്ചു:-

“ആശാൻ ഇന്നെന്താണു പതിവിൽ അല്പം വൈകിയതു്?

ആശാൻ, "വിശേഷാൽ കാരണം ഒന്നും ഇല്ല” എന്നു പറഞ്ഞുകൊണ്ട് രാഘവന്റെ കയ്യിൽ ഇരുന്ന പൂക്കൂട വാങ്ങി ശാന്തിക്കാരനെ ഏല്പിച്ചു. കത്തി എരിയുന്ന ദീപങ്ങളുടെ മദ്ധ്യത്തിൽ പുഷ്പമാല്യങ്ങളും അണിഞ്ഞു, സീതയോടും ലക്ഷ്മണനോടും ഒന്നിച്ചു നിന്നിരുന്ന ശ്രീരാമൻ ബിംബം കണ്ടു, രാഘവൻ ഹൃദയം ഭക്തി പരിപൂർണ്ണമായി.

അണ്ണാവിയുടെ മകൾ മൈഥിലി അദ്ദേഹത്തിൻറ കൈയും പിടിച്ചു അവിടെ നിന്നിരുന്നു. അവൾ രാഘവനെ കണ്ട ഉടനെ "ഇയാൾക്കല്ലേ അച്ഛാ, ഞാൻ റോജാമാല കൊടുത്തത്? എന്നു ചോദിച്ചു. അണ്ണാവിക്കു അതിനുത്തരം പറയാൻ ഇടകിട്ടും മുമ്പേ, ഗംഭീരമായ ശംഖനാദവും നാഗസ്വരാഭിവാദ്യങ്ങളും ക്ഷേത്രത്തിൽ മുഴങ്ങിത്തുടങ്ങി. പ്രദക്ഷിണത്തിനു സമയമായി എന്നതിന്റെ അറിയിപ്പായിരുന്നു അത്.

പ്രദക്ഷിണം ആരംഭിച്ചു. ഓരോ ഭാഗത്തു ഒരുങ്ങി നിന്നിരുന്ന ജനസംഘം യാതൊരു ബഹളവും കൂടാതെ ശാന്തിക്കാരനെ അനുഗമിച്ചു.

അങ്ങനെ പതുക്കെ നീങ്ങിയ ജനക്കൂട്ടത്തിന്റെ ഇടയിൽ മൈഥിലിയും ഉണ്ടായിരുന്നു. അവൾ അച്ഛൻ ആൾക്കൂട്ടത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിച്ചുതുടങ്ങി. പ്രദക്ഷിണം അവസാനിപ്പിച്ചു, ജനങ്ങൾ പലവഴിക്കും തിരിച്ചു ഓടി ക്ഷീണിച്ചപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/21&oldid=220372" എന്ന താളിൽനിന്ന് ശേഖരിച്ചത്