ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
19

മൈ:-"അച്ഛനെവിടെ?"

രാ:- "ആശാന്റെ കൂടെയുണ്ടു്."

മൈ:- “നമുക്കച്ഛന്റെ അടുത്തു പോകാം."

രണ്ടുപേരും തിൎയ്യെ നടന്നു. ഒരുവശം കാടു പിടിച്ച ഉയർന്ന ഭൂമിയും മറുവശം തോടുമായ ഒരു വഴി യിൽ കൂടിയായിരുന്നു അവരുടെ യാത്ര.

മൈ:--"അതാ ആ തോട്ടിൽ നിൽക്കുന്ന പൂവിങ്ങു പറിച്ചു തരുമോ?"

രാഘവൻ തോട്ടിലിറങ്ങി, മനോഹരമായ ഒരു ആമ്പൽ പുഷ്പം പറിച്ചു മൈഥിലിക്കു കൊടുത്തു. മൈഥിലി അതിന്റെ ഇതളുകൾ തൊട്ടും മണപ്പിച്ചും അല്ലികൾ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടു നടന്നു.

രാ:- "മൈഥിലിക്ക് പൂക്കൾ ഇഷ്ടമാണ് അല്ലേ?"

മൈഥിലി ചിരിച്ചുകൊണ്ടു ചോദിച്ചു:- “ആ നിൽക്കുന്നത് എന്തു പൂവാണു?"

രാ:-- "കലംപൊട്ടി പൂവാണ്?

മൈ:- “മുലപ്പം പോലെ കാണുന്ന പൂവോ?

രാ:--“അതു കാട്ടുമുല്ലയാണ്, അതിന്റെ പൂവിനും ഏതാണ്ടു മുല്ലയുടെ മണമുണ്ട്.

മൈ:- “ആ പൂവ് കുറെ പറിച്ചു തരുമോ ഒരു മാല കെട്ടാൻ"

രാ:--എൻറ കൈയെത്താത്ത പൊക്കത്തിലാണ് അതു പടർന്നു കിടക്കുന്നതു്. മൈഥിലിക്കു വേണമെങ്കിൽ ഞാനൊരു മുല്ലമാല തരാം."

മൈ:--"എവിടെ നോക്കട്ടെ"

രാഘവൻ വാഴയിലയിൽ പൊതിഞ്ഞു മടിയിൽ വച്ചിരുന്ന മാലയെടുത്തു മൈഥിലിക്കു കൊടുത്തു. അവൾ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/23&oldid=220391" എന്ന താളിൽനിന്ന് ശേഖരിച്ചത്