ഉത്സാഹത്തോടുകൂടി അതുവാങ്ങി നോക്കി. ആമ്പൽപ്പൂ
രാഘവനെ ഏല്പിച്ചിട്ടു അവൾ ആ മാല കഴുത്തിൽ
ചാർത്തി. മുമ്പേ മൈഥിലിയു,
പിമ്പേ രാഘവനുമായി
നടന്നു. വഴിയിൽ കണ്ട പുഷ്പങ്ങളുടെയും ചെടികളുടെയും പേരുകൾ മൈഥിലി രാഘവനോടു ചോദിച്ചു.
രാഘവൻ അവന് അറിയാവുന്നവയുടെ പേരും അവയുടെ ഗുണവും മൈഥിലിയെ പറഞ്ഞു കേൾപ്പിച്ചു.
മൈ--“ആ നിൽക്കുന്ന അമ്മൂമ്മപ്പഴം ഇങ്ങ പറിച്ചുതരാമോ?
രാ- -“അമ്മൂമ്മപ്പഴമോ? അതു തെച്ചിപ്പഴമാണു്" മൈ--“അല്ലാ! അമ്മുമ്മപ്പഴം. ഇന്നാളണ്ണൻ പറഞ്ഞല്ലോ?"
രണ്ടുപേരും രണ്ടു ദിക്കുകാരായതു കൊണ്ടാണു ഈ തർക്കം വന്നത് . രാഘവൻ ഒരു വലിയ തെച്ചിപ്പഴക്കുല പറിച്ചു മൈഥിലിക്കു കൊടുത്തു "രാഘവനു വേണ്ടേ" എന്നു ചോദിച്ചുകൊണ്ടു അവൾ നാലഞ്ചു പഴം ഇറുത്തു അവനും കൊടുത്തു.
ക്ഷേത്രത്തിലെ പൂജകളെല്ലാം അവസാനിച്ചശേഷം ആശാനും അണ്ണാവിയും കൂടി മണ്ഡപത്തിലിരുന്നു ക്ഷേത്രഭരണം ഇനി എങ്ങനെ വേണം എന്നുള്ളതിനെപ്പറ്റി സംസാരിക്കുകയായിരുന്നു. പെട്ടെന്നു, “അല്ല" "മൈഥിലി എവിടെ? എന്നു ചോദിച്ചുകൊണ്ടു അണ്ണാവി എഴുനേറ്റു. "രാഘവനെവിടെ?" എന്നു ചിന്തിച്ചുകൊണ്ട് ആശാനും എഴുനേററു. രണ്ടുപേരും ക്ഷേത്രത്തിന്റെ നാലുവശവും നാലമ്പലത്തിന്റെ എല്ലാ കോണുകളും വീണ്ടും വീണ്ടും പരിശോധിച്ചു. അണ്ണാവിയുടെ പരിഭ്രമം വർദ്ധിച്ചു. ആരോടെങ്കിലും ചോദി