ച്ചാൽ എങ്ങനെയെങ്കിലും വർത്തമാനം അവളുടെ അമ്മ അറിയും. ബഹളമുണ്ടാകും. രാഘവനേയും മൈഥിലിയേയും ഏകാകാലത്തിൽ കാണാതായതിനെക്കുറിച്ചു ആശാൻ ചിന്താമഗ്നനായി. ആശാനു രാഘവനെ കഷ്ടിച്ചു ഒന്നരമാസത്തെ പരിചയമേ ഉണ്ടായിട്ടുള്ള. എങ്കിലും, ആ ബാലനെ ആദ്യം കണ്ടതു മുതൽ എന്തോ വലുതായ ഒരു ഉൽക്കണ്ഠ ആശാന്റെ മനസ്സിൽ ഉദിച്ചിട്ടുണ്ട്.
അണ്ണാവിയും ആശാനും ക്ഷേത്രത്തിന്റെ മുൻവശമുള്ള അരയാലിന്റെ ചുവട്ടിൽ, എന്തു ചെയ്യേണ്ട എന്നറിയാതെ, കുഴങ്ങി നിൽക്കുമ്പോൾ മൈഥിലിയെ ദൂരത്തിൽ കണ്ടുതുടങ്ങി. അവളുടെ പരദേവതയെപ്പോലെ രാഘവനും പിന്നാലെ വരുന്നുണ്ട്.
അണ്ണാ--“നീ എവിടെപ്പോയി മൈഥിലീ?
മൈ--“എങ്ങും പോയില്ലച്ഛാ. അച്ഛനും കൂടി അക്കൂട്ടത്തിലുണ്ടെന്നുവച്ചു നടന്നു."
അ--“ആരുടെ കൂടെ?
മൈ--“അങ്ങോട്ടൊരുപാട് ആളുകൾ പോയി. അവരുടെ കൂടെ"
അ-"രാഘവനെവിടന്നു വരുന്നു?
മൈ -- "ഞാൻ അങ്ങോരുത്തിൽ ചെന്നപ്പോൾ എല്ലാവരും പോയി. ഞാൻ തനിച്ചായി. കരയാൻ ഭാവിച്ചപ്പോൾ അയാൾ വന്നു.
അ -“ഈ മാല എവിടുന്നു?
മൈഥിലി രാഘവന്റെ മുഖത്തുനോക്കി മന്ദഹസിച്ചു, കുട്ടിക്കളിയുടെ പോക്കു കണ്ട് ആശാനും മന്ദഹസിച്ചു.