രാഘവൻ നന്താവനത്തിൽ താമസം തുടങ്ങിയിട്ടു മൂന്നു കൊല്ലമായി. നന്താവനത്തിലെ സകല കാൎയ്യങ്ങളും ആശാൻ മേൽനോട്ടവും സഹായവും കൂടാതെ, അവൻതന്നെ നടത്തുമെന്നുള്ള സ്ഥിതിയായി. രാഘവന്റെ വരവിനുശേഷം, രണ്ടു പശുക്കളും, ഒരു ജോടി ഉഴവുകാളകളും, മൈഥിലിച്ചിറയിൽ അരയന്നങ്ങളെപ്പോലെ നീന്തിക്കളിക്കുന്ന ആറു വെള്ള ത്താറാവുകളും കൂടി നന്താവനത്തിലെ സമ്പാദ്യങ്ങളായിത്തീർന്നിട്ടുണ്ട്. രാഘവൻ ചങ്ങാതികൾ ഇവയും, മുമ്പുതന്നെ ഉണ്ടായിരുന്ന ഏതാനും ആടുകളും, കോഴികളും, ഒരു നല്ല ചെങ്കോട്ടപ്പട്ടിയുമായിരുന്നു. ഈ ഗൃഹ്യജന്തുക്കളെ സൂക്ഷിച്ചു വളർത്തുന്നതിൽ അവൻ കാണിച്ച് ശ്രദ്ധയും താല്പൎയ്യവും ആ ജന്തുക്കൾ അവന്റെ ലാളനയിൽ പ്രദർശിപ്പിച്ചു വന്ന സന്തോഷത്തിൽനിന്നും പ്രത്യക്ഷമായിരുന്നു.
രാഘവൻ ദിനംപ്രതി പ്രഭാതത്തിൽ ക്ഷേത്രത്തിലേക്കു വേണ്ട പുഷ്പങ്ങൾ ശേഖരിച്ചയച്ചശേഷം, തോട്ടത്തിലുള്ള ചെടികൾക്കു തടമെടുക്കുക, വളമിടുക, വെള്ളം കോരുക മുതലായ പ്രവൃത്തികൾ മുടങ്ങാതെ ചെയ്തു വന്നു. ഉച്ചയ്ക്കും ആശാനോടൊരുമിച്ചു പന്തലിലിരുന്നു പുസ്തകം വായിച്ചോ, കഥപറഞ്ഞോ സമയം കഴിക്കും. വെയിലാറിയാൽ വീണ്ടും തോട്ടത്തിൽ വേലയായി. സന്ധ്യയ്ക്കു ഥൈലിച്ചിറയിൽ സ്നാനം ചെയ്തു ആശാനോടൊരുമിച്ചു ക്ഷേത്രത്തിൽ പോകും അവിടെ ആശാൻ രാമായണം വായന കേട്ടുകൊണ്ടിരിക്കും. മിക്കദിവസവും അണ്ണാ