ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
23

വിയും മൈഥിലിയും, ചിലപ്പോൾ മാധവനും അമ്പലത്തിൽ രാമായണം വായന കേൾക്കാൻ വരും.

ഒരു ദിവസം ആശാനു കണ്ണിൽ അല്പം സുഖക്കേടായിരുന്നതിനാൽ പകരം രാഘവനാണു വായന നടത്തിയത്. രാമായണത്തിന്റെ ഏതു ഭാഗവും അൎത്ഥദോഷം വരാത്തവണ്ണം ശബ്ദശുദ്ധിയോടുകൂടി കണ്ണാനന്ദകരമായി വായിക്കുന്നതിനും ആശാൻ അവനെ അഭ്യസിപ്പിച്ചിരുന്നു. രാഘവൻ ബാല്യവും; വായനക്കാരുടെ ഭംഗിയും ശ്രോതാക്കൾക്കു കൗതുകത്തെയും ആ ബാലൻറ നേരെ സ്നേഹബഹുമാനങ്ങളെയും ജനിപ്പിച്ചു. അന്നു മുതൽ വായന രാഘവനും, വായിച്ച ഭാഗത്തെപ്പറ്റിയുള്ള പ്രസംഗം മാത്രം ആശാനും നടത്തിവന്നു. ആശാന്റെ കാലശേഷം, ആശാൻറ സ്ഥാനം കാംക്ഷിച്ചിരുന്ന പണ്ഡിതന്മാർക്കു ഇതു തീരെ രസിച്ചില്ല. അതിനാൽ അവർ ഏതു നാട്ടുകാരനെന്നു നിശ്ചയമില്ലാത്ത ഈ ബാലൻ ജാതിയെപ്പറ്റി ജനങ്ങൾക്കു ശങ്ക ജനിക്കാൻ തക്കവണ്ണം ഓരോന്നു സംസാരിച്ചുതുടങ്ങി. അണ്ണാവിയുടെ ചെവിയിൽ ആ വർത്തമാനം എത്തുന്നതിനു വളരെ കാലതാമസം നേരിട്ടു. ആശാൻ അതു കേട്ടു എങ്കിലും തീരുമാനം വകവച്ചില്ല ഒരു ദിവസം ആശാനും രാഘവനും നന്താവനത്തിലെ പന്തലിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കും ആശാൻ ചോദിച്ചു:- "രാമപുരത്തു വരുംമുമ്പേ, രാഘവൻ ഏതെങ്കിലും ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ കടന്നിട്ടുണ്ടോ?"

രാഘവൻ - "ജനാർദ്ദനക്ഷേത്രത്തിൽ എത്രയോ തവണ ഞാൻ അമ്മയോടൊരുമിച്ചു പോയിട്ടുണ്ട്!"

ആശാൻ (ആത്മഗതം) "സ്വദേശം ജനാർദ്ദനക്ഷേത്ര

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/27&oldid=220387" എന്ന താളിൽനിന്ന് ശേഖരിച്ചത്