ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
24

ത്തിനുസമീപം! (പ്രകാശം) വേറെ എങ്ങും പോയിട്ടില്ലേ?

രാഘ--"മൈലക്കാവിൽ മാസംതോറും ആയില്യത്തിനുപോകും. അമ്മയ്ക്ക് സൗകര്യമില്ലാത്തപ്പോൾ കാവിലും യക്ഷിനടയിലും വിളക്കുവയ്ക്കാൻ ഞാനാണു പോകുന്നത്.

ആശാൻ--(ആത്മഗതം) ഇനിയൊന്നും സംശയിക്കാനില്ല. രാഘവൻ വിദ്യാഭ്യാസത്തിൽ കുറെക്കൂടി ദൃഷ്ടിവയ്ക്കണം. (പ്രകാശം) “ഇന്നലെ ഭഗവാൻ പഞ്ചവടീവാസത്തെ കുറിച്ചു വായിച്ചപ്പോൾ ഗോവിന്ദനാശാൻ എന്നെ ഉത്തരം മുട്ടിക്കാൻ ചോദിച്ച ചോദ്യം രാഘവൻ ഓൎക്കുന്നുണ്ടോ?"

രാഘ--"ഓർക്കുന്നുണ്ട്"

ആ--"അതു ചിലരുടെ സ്വഭാവമാണു്. സംശയം പരിഹരിക്കാൻ ചോദ്യങ്ങൾ ചോദിക്കുന്നതും വാദങ്ങൾ നടത്തുന്നതും നല്ലതുതന്നെ പക്ഷേ, പലരും മിടുക്കു കാണിക്കാനായിട്ടു മാത്രമാണു വാദിക്കുന്നത്. അതുകൊണ്ടു പ്രയോജനമൊന്നുമില്ല. അതു പോകട്ടെ നാം വായിക്കുന്ന അദ്ധ്യാത്മരാമായണം വാല്മീകിമഹർഷി എഴുതിയ സാക്ഷാൽ രാമായണത്തിന്റെ ഒരു സംഗ്രഹം മാത്രമാണ്. അദ്ധ്യാത്മരാമായണത്തിൽ കാണുന്ന പഞ്ചവടീവാസഭാഗം വാല്മീകിരാമായണത്തിൽ എത്രഭംഗിയായി വൎണ്ണിച്ചിട്ടുണ്ടെന്നു ഞാൻ രാഘവനെ വായിച്ചു കേൾപ്പിക്കാം."

രാഘ--"ആശാന്റെ പക്കൽ വാല്മീകി രാമായണവും ഉണ്ടോ?”

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/28&oldid=220388" എന്ന താളിൽനിന്ന് ശേഖരിച്ചത്