ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
26

അന്നുമുതൽ രാഘവൻ സംസ്കൃതം പഠിക്കാൻ തുടങ്ങി. വാല്മീകിരാമായണം തന്നത്താൻ വായിച്ചു രസിക്കണമെന്നുള്ള ഉല്ക്കണ്ഠ നിമിത്തം കിട്ടുആശാനു വിസ്മയം ജനിക്കത്തക്ക വേഗത്തിൽ രാഘവൻ സംസ്കൃതം പഠിച്ചു വന്നു.

ഏഴാം അദ്ധ്യായം

നന്താവനത്തിന്റെ കിഴക്കും വടക്കും ഭാഗങ്ങൾ വനപ്രദേശങ്ങളായിരുന്നു. കാലികളെ മേയ്ക്കുന്ന ചെറുമക്കുട്ടികളും, ഫലമൂലങ്ങൾ കൊണ്ടു ജീവിക്കുന്ന വേടന്മാരും, തേനും മെഴുകം ശേഖരിച്ചുനടക്കുന്ന പുറനാടികളും ആ വനം ചിലപ്പോൾ സന്ദർശിക്കാറുണ്ടായിരുന്നു. ദുഷ്ടമൃഗങ്ങൾ ഈ വനത്തിൽ ഇല്ലായിരുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ.

ഒരു ദിവസം നന്താവനത്തിന്റെ കിഴക്കുവശമുള്ള വനത്തിൽ കടന്നു അതിന്റെ ശാന്തവും ശീതളവുമായ ഛായകളിൽക്കൂടി രാഘവൻ നടന്നു. അവനു വലിയ ആഹ്ളാദം തോന്നി. പച്ചക്കാടുകളിലും വൃക്ഷങ്ങളിലും പടർന്നു കിടന്ന കാട്ടുമുല്ലകളും വള്ളികളും അവയുടെ ഇളയ ശാഖകൾകൊണ്ടു രാഘവനെ തലോടി. എങ്ങോട്ട് പോകുന്നു എന്നു നിശ്ചയമില്ലാതെ, അവൻ കാട്ടിനുള്ളിൽ കടന്നു ഏകദേശം രണ്ടുനാഴിക ദൂരത്തോളം സഞ്ചരിച്ചു. വള്ളിക്കുടിലുകളും ചൂരൽക്കെട്ടുകളും കൊണ്ട്

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/30&oldid=220390" എന്ന താളിൽനിന്ന് ശേഖരിച്ചത്