ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
28

ഗം വരുത്തിയ ശത്രുവിനെ സംഹരിക്കുവാൻ, ഘോരമായി അമറിക്കൊണ്ടു്, എരുമ ആയം പിടിച്ചു കുതിച്ചു ചാടി രാഘവനെ പാറയോടു ചേർത്തുവച്ചു തല ഒരു വശം ചരിച്ച് ഒരു ഇടികൊടുത്തു. എരുമയുടെ ഇടി തന്റെ ദേഹത്തിൽ എത്തുംമുമ്പേ, രാഘവൻ ഒരു വശത്തേക്കു കുതിച്ചുമാറിക്കളഞ്ഞു. എരുമ അതിൻറ ഊക്കു ആസകലം പ്രയോഗിച്ചു ഇടിച്ചു ഇടി കരിമ്പാറയിൽ ഏറ്റ് ഒരു കൊമ്പും ആ വശത്തെ കണ്ണും തകർന്നു. പിറകോട്ടു മലച്ചുവീണു. രാഘവൻ ഈ തക്കം നോക്കി ചരിവുള്ള ഒരു പാറയിലേക്കു ഓടിക്കയറി. എരുമ അരിശം സഹിക്കാതെ വീണേടത്തുനിന്നുവീണ്ടും എഴുന്നേറ്റ്, രാഘവൻ നേരെ ഓടി. അതിസാഹസത്തോടെ പാറയിൽ കുറെദൂരം ഓടിക്കയറിയപ്പോഴേക്കും കാൽ വഴുതി കീഴ്പ്പോട്ടുവീണു, അതിന്റെ വായിലും മൂക്കിലും കൂടി കുടുകുടാ ചോരചാടിത്തുടങ്ങി. കന്നുകുട്ടി ഒരു വള്ളിക്കെട്ടിൽ കുരുങ്ങി. രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ നിലവിളി കൂട്ടിയ തന്റെ കിടാവിന്റെ അവശസ്ഥിതി കരുണമായും, താൻ ശത്രുവെന്നു തെറ്റിദ്ധരിച്ച രാഘവനെ രൂക്ഷമായും നോക്കിക്കൊണ്ട് ആ എരുമ പ്രാണവേദനയോടെ കൈകാലുകൾ അടിച്ചു മരിച്ചു.

രാഘവൻ കന്നുകുട്ടിയെ രക്ഷിക്കാൻ അതിൻറ സമീപം എത്തിയപ്പോൾ, ആ ജന്തു ഭയപ്പെട്ട്, തന്റെ കാലിൽ പിണഞ്ഞ വള്ളിക്കെട്ടിനെ വല്ലവിധേനയും അറത്തു ഓടാൻ ഉത്സാഹിച്ചു. രാഘവൻ കുറെ പാറാവള്ളികൾ പിണച്ചു്, കന്നുകുട്ടിയുടെ കഴുത്തിൽ കെട്ടി, അനന്തരം അതിന്റെ കാലിൽ കുരുങ്ങിക്കിടന്ന പടർപ്പുകൾ അറുത്തു അതോടെ അതു ഓടിരക്ഷപ്പെടാനുള്ള സാഹസമായി.

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/32&oldid=220428" എന്ന താളിൽനിന്ന് ശേഖരിച്ചത്