ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
33

രാ--"ആ സ്ഥലം എന്താണ് പതിപ്പിക്കാത്തത് ?"

ആ--“ഇവിടെ താമസമാക്കിയ ശേഷമാണു ആ സ്ഥലത്തിന്റെ വൈശിഷ്ട്യം എനിക്കു മനസ്സിലായതു്. ആദ്യമെ കണ്ടിരുന്നുവെങ്കിൽ അവിടം തന്നെ പതിപ്പിക്കുമായിരുന്നു."

രാ--"ഇനി ആ സ്ഥലം പതിപ്പിക്കരുതോ?"

ആ--"വൃദ്ധനായ എനിക്കു ഇനി എന്തിനാണു് പുതുവൽ?"

രാ--"എനിക്ക്..... അൎദ്ധോക്തിയിൽ വിരമിച്ചിട്ട്) ആരെയെങ്കിലും ആ സ്ഥലം പതിച്ചെടുക്കുന്നതിനും ഉൽസാഹിപ്പിക്കരുതോ?

ആ--"രാഘവനെത്തന്നെ ഞാൻ ഉൽസാഹിപ്പിക്കട്ടയോ?"

രാ--"എനിക്കു പുതുവൽ പതിപ്പിക്കാൻ പണമെവിടെ?"

ആ--"രാഘവന്റെ വകയായി കുറെ പണം എൻറ കൈവശമുണ്ട്?"

രാ--"അത്ഭുതത്തോടുകൂടി) എന്റെ വക പണമോ! എനിക്കു പണമെവിടെ നിന്നാശാനെ?"

ആ--"ക്ഷേത്രത്തിൽ രാമായണം വായനവകയും മുപ്പതു പണം പ്രതിമാസം ശമ്പളമുള്ള വിവരം രാഘവനറിയാമല്ലോ മൂന്നുകൊല്ലമായി ആ ശമ്പളം രാഘവന്റെ പേരിൽ ദേവസ്വത്തിൽനിന്നു ചിലവെഴുതി വരികയാണ്."

രാ--"എന്റെ പേരിൽ ചിലവെഴുതാൻ കാരണം ഞാനറിഞ്ഞില്ല. ആശാന്റെ ആൾപ്പേരായി ഞാൻ രാമായണം വായിക്കയായിരുന്നല്ലോ."

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/37&oldid=220642" എന്ന താളിൽനിന്ന് ശേഖരിച്ചത്