ച്ചാണു്. അവകൊണ്ടുവന്നതു്. മാധവൻകുട്ടി അന്നു ക്ഷേത്രത്തിൽ വരുമെന്നു രാഘവൻ കരുതിയിരുന്നില്ല. തന്റെ ഗുരുനാഥനും ഉപകൎത്താവുമായ ആശാൻ തൻെറ ജന്മനക്ഷത്രദിവസം ഭഗവൽ സന്നധിയിൽ വച്ചു് ഒരു പൂമാല സമ്മാനമായി കൊടുക്കണമെന്നു രാഘവനു വളരെ താല്പര്യമുണ്ടായിരുന്നു. ബാക്കി പിന്നെ രണ്ടു മാലകളെ ഉള്ളൂ. ഒന്നു അണ്ണാവിക്കു സമ്മാനിക്കതന്നെ വേണം. മറെറാന്നു മൈഥിലിക്കു സമ്മാനിക്കാഞ്ഞാൽ രാഘവൻെറ മനസ്സിനു് കൃതാൎത്ഥതയില്ല. മാധവനെ മാധവനെ മാത്രം ഒഴിക്കുന്നതു ഭംഗിയുമല്ല, ഒരു മാല കൂടി ഉണ്ടായിരുന്നെങ്കിലോ എന്നു രാഘവൻ വളരെ വളരെ ആഗ്രഹിച്ചു. ഈ ആഗ്രഹം അപ്പോൾ സാദ്ധ്യമല്ലെന്നു തീർച്ചതന്നെ. ആരെയെങ്കിലും ഒരാളെ ഒഴിക്കുക തന്നെവേണം. ആരെ ഒഴിക്കാം. രാഘവൻ വിഷമിച്ചു. അവൻ തന്നെത്തന്ന ഗുരുദക്ഷിണയായി സങ്കല്പിച്ചുകൊണ്ടു ആശാൻെറ പാദങ്ങളിൽ സ്പർശിച്ചു വന്ദിച്ചു. മാല ശേഷം മൂന്നുപേൎക്കും കൊടുക്കാമെന്നും തീർച്ചയാക്കി അതിന്മേൽ ആശാനും വല്ലായ്മയുണ്ടാകയില്ലെന്നു പറയേണ്ടതില്ലല്ലോ. രാഘവൻ പൂക്കൂടയുടെ അടുക്കൽ ചെന്നു മുകളിലുള്ള മാലകളുടെ സമ്മർദ്ദം കൊണ്ടു തരക്കേടു വരരുതെന്നു കരുതി മൈഥിലിക്കായി സങ്കല്പിച്ചു രാഘവൻ കെട്ടിയുണ്ടാക്കിയിരുന്ന മാല പൂക്കൂടയിൽ മുകളിലായിരുന്നു വച്ചിരുന്നത്. അതെടുത്തിട്ടേ മറ്റു രണ്ടുമാലകളും എടുക്കാൻ തരമുള്ളു. പക്ഷേ ആദ്യസമ്മാനം മൈഥിലിക്കുകൊടുക്കയോ മാധവനു കൊടുക്കയോ അണ്ണാവിക്കു കൊടുക്കയോ ഭംഗി? - അണ്ണാവിക്കു കൊടുക്കുകയാണ്. മാല രാഘവൻ കൈയിലെടുത്തു. അതു മൈഥിലിക്കായി ഉദ്ദേശിച്ചു പ്രത്യേകം നിൎമ്മിച്ച
താൾ:Panchavadi-standard-5-1961.pdf/53
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല