ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാലയാണു്. അതിനെ മാറ്റിവച്ചിട്ട് മറേറ മാലകളിൽ ഒന്നെടുത്തു അണ്ണാവിക്കു സമ്മാനിക്കുന്നതിൽ അപമൎയ്യാദവല്ലതുമുണ്ടോ? "ഇങ്ങനെ മനമങ്ങും മിഴിയിങ്ങും" മാലകൈയിലുമായി രാഘവൻ കുഴങ്ങുമ്പോൾ മാലയുടെ അസാധാരണമായ അഴകുകണ്ട് മൈഥിലി "അമ്മാല എനിക്കുതന്നെ. എന്നു പറഞ്ഞു." കൈനീട്ടിയതും രാഘവൻ അതിനെ അവളുടെ കൈയിൽ സമർപ്പിച്ചതും ഒപ്പം കഴിഞ്ഞു അനന്തരം വളരെ ആശ്വാസത്തോടും പ്രസാദത്തോടുംകൂടി രാഘവൻ മറേറ മാലഎടുത്തു വിനയപൂർവം അണ്ണാവിയുടെ കഴുത്തിൽ ഇട്ടു കൊടുത്തു. പിന്നെയൊന്നുണ്ടായിരുന്നതു മാധവന്റെ കഴുത്തിലും ചാൎത്തി. ഓരോ ചെണ്ടും ഓരോ മാതളപ്പഴവും കൂടി അവൎക്കു കൊടുത്തശേഷം അവിടെ കൂടിയിരുന്നവർക്കെല്ലാം പുഷ്പങ്ങളും പഴങ്ങളും രാഘവൻ സമ്മാനിച്ചു. അങ്ങനെ ആ ജന്മനക്ഷത്രം രാഘവനു് സുദിനമായി അത്യാനന്ദപ്രദമായി കലാശിച്ചു.




പന്ത്രണ്ടാം അദ്ധ്യായം


ക്ഷേത്രത്തിൽനിന്നു ആശാനും രാഘവനും നന്താവനത്തിൽ എത്തി. ആശാൻ രാഘവനെ അടുക്കൽ വിളിച്ചു ഇങ്ങനെ പറഞ്ഞു: "രാഘവന്റെ ജന്മനക്ഷത്രം പ്രമാണിച്ചു. രാഘവൻ പലൎക്കും സമ്മാനം നൽകി. രാഘവനു്, പകരം ഒരു സമ്മാനം ആരും നൽകിയതും ഇല്ല. ഞാൻ രാഘവനു ഒരു സമ്മാനം തരാൻ നിശ്ചയിച്ചിരിക്കുന്നു. അതു ഇതാണു്" എന്നു പറഞ്ഞു. കടലാസു ചുരുൾ അവന്റെ പക്കൽ കൊടുത്തു. രാഘ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/54&oldid=220657" എന്ന താളിൽനിന്ന് ശേഖരിച്ചത്