ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാതിരി പ്രഹരങ്ങൾ യജമാനനിൽനിന്നും അവനു ലഭിച്ചിട്ടുണ്ട്! ആടുമാടുകളോളം തന്നെ ആദരത്തിനു അവകാശമില്ലാത്ത പറയനു് യജമാനൻെറ ശിക്ഷാരക്ഷകൾ ഊമയെപ്പോലെ അനുഭവിച്ചുകൊള്ളാനല്ലാതെ എന്തെന്നു ചോദ്യം ചെയ്യാൻ അക്കാലങ്ങളിൽ അവകാശമില്ലായിരുന്നു. ഉൽക്കർഷേച്ഛയുടേയും സ്വാതന്ത്ര്യബുദ്ധിയുടേയും അംകുരങ്ങളെ ശൈശവം മുതൽ ചവിട്ടിച്ചതച്ചു അമർത്തിയിട്ടിരുന്ന ജാതിയിൽ പെട്ട ചടയനു്, തന്നോടു അനുകമ്പയുള്ള മനുഷ്യജീവികൾ ഈ ഭൂമിയിൽ ഉണ്ടെന്നു് രാഘവനെ കണ്ടെത്തിയ ദിവസമാണു് ആദ്യമായി അറിവായത്. ഒരു സഹജീവിയുടെ കഷ്ടദശയിൽ ഹൃദയാലുവായ ഒരു മനുഷ്യൻ കാട്ടുമായിരുന്നതിൽ കൂടുതലായ ദീനാനുകമ്പ രാഘവനാകട്ടെ ആശാനാകട്ടെ ചടയനോടു കാട്ടിയിരുന്നില്ല. എന്നാൽ ജന്മം മുതൽ കഷ്ടതയല്ലാതെ മറെറാന്നും അനുഭവിച്ചിട്ടില്ലാത്ത ചടയന് അങ്ങനെയല്ല തോന്നിയതു്. ആശാനും രാഘവനും, പിന്നാലെ ചടയനും പുതുവലിന്റെ എല്ലാ ഭാഗങ്ങളും നടന്നു കണ്ടശേഷം ആശാൻ പറഞ്ഞു:-- "രാഘവനൊരു നിധിയാണ് കിട്ടിയിരിക്കുന്നതു . ഈ സ്ഥലം അത്രവളരെ വിശേഷമായിട്ടു് എനിക്കു തോന്നുന്നു.

രാഘവൻ: - "വലിയ കാടാണല്ലോ. ഞാനൊരുത്തനായിട്ട് എന്തു ചെയ്യാനാണ്?

ആ:-“അധൈര്യപ്പെടരുത്. മനുഷ്യപ്രയത്നം കൊണ്ടു സാധിക്കാൻ കഴിയാത്തതായി എന്താണുള്ളതു്. രാഘവൻെറ പുതുവലിനു നമുക്കു പേരിടാം. പലതരം വൃക്ഷങ്ങൾ ഇതിനകത്തുണ്ട്. മിക്കതും പാഴ്‍വൃക്ഷങ്ങളാണു്. ഏഴു വലിയ മാവും രണ്ടു പ്ലാവും ഉ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/56&oldid=220659" എന്ന താളിൽനിന്ന് ശേഖരിച്ചത്