ള്ളവമാത്രം ഫലവൃക്ഷങ്ങളായിട്ടുണ്ട്. പ്ലാവിളയെന്നോ മാന്തോപ്പെന്നോ വേണമെങ്കിൽ ഇതിനു പേരിടാം. മുന്നു വടവൃക്ഷമുണ്ട്. രണ്ടുകൂടിയുണ്ടായിരുന്നെങ്കിൽ പഞ്ചവടി എന്നുതന്നെ പേരിടാമായിരുന്നു."
രാഘ:-- "അതിനു വിഷ മില്ലല്ലോ. രണ്ടുകൂടി ഞാൻ തന്നെ നട്ടുപിടിപ്പിച്ചുകൊള്ളാം.
ആ:-- "രാമപുരവും, മൈഥിലിച്ചിറയും പഞ്ചവടിയും കൂടി ആയാൽ നല്ല യോജിപ്പുണ്ട്. രാഘവൻ "പഞ്ചവടിയിൽ" തന്നെയാണല്ലോ പാർക്കേണ്ടത്."
രാ:-- "രണ്ടു വൃക്ഷങ്ങൾ കൂടി നടേണ്ടതു ഇനി എവിടെ നട്ടാലാണു് കൊള്ളാമെന്നു തോന്നുന്നത്?
ആ:-- "ഇപ്പോഴുള്ള വടവൃക്ഷങ്ങളിൽ രണ്ടെണ്ണം വടക്കേ അരികിൽ കിഴക്കും പടിഞ്ഞാറും കോണുകളിലാണു നിൽക്കുന്നത്. ഇനി നടുന്നവ തെക്കേ അരികിൽ കിഴക്കും പടിഞ്ഞാറും ആയിക്കൊള്ളട്ടെ"
രാ:- "അപ്പോൾ പഞ്ചവടിയുടെ എലുക അറിയാൻ പ്രയാസമില്ല."
ആ:-- "രാഘവൻെറ പൎണ്ണശാല നടുക്കു നിൽക്കുന്ന ആലിൻെറ വടക്കുവശത്താകട്ടെ, നമുക്കു ആ സ്ഥലം ഒന്നു കൂടി നോക്കാം."
രണ്ടുപേരും കൂടി അവിടെ ചെന്നു പല പരിശോധനകളും നടത്തി.
ആ:-"ഇവിടെ ഒരു നല്ല ഊറ്റു കാണുന്നുണ്ട്. ഇതിനെ തെളിച്ചു താഴെ ഒരു നല്ല തടമുണ്ടാക്കിയാൽ കുളിക്കാനും കുടിക്കാനും നല്ലശുദ്ധജലം ലഭിക്കും"
രാ:-- "അമരാവതിയിൽനിന്നു മതിലിച്ചിറയിലേക്കുള്ള