തോടുതെളിച്ചാൽ ആ വെള്ളച്ചാട്ടത്തിൽനിന്നും അണയിട്ടു തിരിച്ചു ഒരു ചെറിയ കൈത്തോടു് ഇതിലെ കൊണ്ടുവരാം. ഇവിടെ നട്ടുവളൎത്തുന്ന വൃക്ഷലതാദികളെ നനയ്ക്കുന്നതിനു അപ്പോൾ പ്രയാസമുണ്ടായിരിക്കയില്ല"
രാഘവൻെറ ആലോചനയെ ആശാൻ അഭിനന്ദിച്ചു.
ആ:--"ആകട്ടെ, എന്തു ജോലിയാണ് രാഘവൻ ഇവിടെ നടത്താമെന്നു നിശ്ചയിക്കുന്നത്?"
രാ:-- ""ആദ്യം ഇതിൻെറ ചുററാകെ ഒരു വേലിയുണ്ടാക്കണമെന്നു ഞാൻ വിചാരിക്കുന്നു.
ആ:--"അതു വളൎത്തുവേലിയായിരുന്നാൽ പച്ചിലവളം ആശ്രയം കൂടാതെ ലഭിക്കും"
രാ:-- "കാടു ധാരാളം സമീപത്തുള്ളതു കൊണ്ടു പച്ചിലവളം സുലഭമാണല്ലോ?"
ആ:-- "എന്നും സുലഭമായിരിക്കുമെന്നു വിശ്വസിച്ചുകൂടാ. ഇതിന്റെ ചുററാകെയുള്ള സ്ഥലങ്ങളും വല്ലവരും പേരിൽ പതിപ്പിച്ചുപോയെങ്കിലോ?
ആ:-- "അങ്ങനെ വരാവുന്നതാണു്. വളർത്തുന്ന വേലി തന്നെ ഉണ്ടാക്കാം. മുള്ളമുരുക്കു്, ഒതളം, വട്ടത്താമര മുതലായി പച്ചിലവളം ധാരാളം കിട്ടുന്ന വൃക്ഷങ്ങളുടെ കമ്പുകൾ തന്നെ പത്തലിനു ഉപയോഗിക്കാം. ഇടവപ്പാതി ആരംഭിച്ചിട്ടായാൽ ഈ പത്തലുകൾ എളുപ്പം വേരോടിക്കൊള്ളുന്നതാണു്."
ആ:- “വേലിവയ്ക്കുന്നതു അപ്പോൾ മതി. രാഘവൻ കുറെ തെങ്ങുെതൈകൾ പാകി കുരുപ്പിക്കപ്പെട്ടിട്ടുണ്ടല്ലോ. അവയെ ഈയാണ്ടിൽ തന്നെ നടേണ്ടയോ?"