ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇങ്ങനെ പറഞ്ഞുകൊണ്ടു രാഘവൻ നന്താവനത്തിലേക്ക് ഓടി, ഒരു മൺവെട്ടിയും വെട്ടുകത്തിയും കൊണ്ടുവന്നു് ആശാൻ കാണിച്ചുകൊടുത്ത സ്ഥലത്തു (കന്നിമമൂലയിൽ) രാഘവൻ ഒരു തടമെടുക്കാൻ ആരംഭിച്ചു. സുന്ദരനും സുകുമാരനും ആയ രാഘവൻ കഠിനമായ ദേഹപ്രയത്നം ആവശ്യമുള്ള മൺവെട്ടി വേല ആരംഭിച്ചതു കണ്ടപ്പോൾ പടയൻ പറഞ്ഞു:-- "മമ്മട്ടി ഇങ്ങു തരീൻ! ഏൻ കുയികയിക്കാം."

രാ:-- "നിന്റെ സുഖക്കേടുതിൎന്നു ദേഹത്തിനു നല്ല ബലം വന്നിട്ടില്ല. നല്ല സുഖമായതിനുശേഷം നിനക്കു താല്പര്യമുണ്ടെങ്കിൽ കുഴിയെടുക്കേണ്ട ആവശ്യം ഇനിയുമുണ്ടു്."

ചടയൻ ഈ മറുപടികൊണ്ടു തൃപ്തനായില്ലെങ്കിലും ഒന്നും മിണ്ടിയില്ല. രാഘവൻ ഒരു നല്ല തടമെടുത്തു. വടവൃക്ഷത്തിന്റെ ഒരു നല്ല കമ്പ് മുറിച്ചുകൊണ്ടുവന്നു അതിൽ നട്ടു. അതിനു വെള്ളമൊഴിച്ചു. അനന്തരം കിഴക്കുതെക്കേ മൂലയിലേക്കു അവർ തിരിച്ചു. ഈ യാത്രയിൽ മൺവെട്ടി ചടയൻ കരസ്ഥമാക്കി, അവനും പിന്നാലേ നടന്നു. അവിടെ തടം എടുക്കേണ്ട സ്ഥാനം ആശാൻ ചൂണ്ടിക്കാണിച്ച ഉടനേ ചടയൻ "കയികുയിക്കാനും” തുടങ്ങി. പറയൻെറ ഉത്സാഹത്തെ തടുക്കേണ്ട എന്നു ആശാൻ രാഘവനോടു ആംഗ്യം കാണിച്ചു. കാൽ നാഴികയ്ക്കകം ഒരു നല്ലതടം എടുത്തുകഴിഞ്ഞു. അതിലും ഒരു ആല് രാഘവൻ തന്നെ നട്ടു. ചടയൻ അതിനെ വെള്ളം കോരി നനച്ചു. “എന്റെ കാടിയാതീ! ഇമ്മരം മാമരമായാൽ നിന്നെ ഞാൻ ഇവിടെ കുടിയിരുത്തിയേക്കാം എന്നു് ചടയൻ നേർച്ചയും കഴിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/60&oldid=220703" എന്ന താളിൽനിന്ന് ശേഖരിച്ചത്