ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കൊണ്ട് ഒരു വടം കൊണ്ടുവരാൻ പറഞ്ഞു. അണ്ണാവിയുടെ ഭൃത്യന്മാർ പൂവത്തൂർമാളികയിലേക്ക് ഓടി. കാൽമണിക്കൂർ കഴിഞ്ഞപ്പോഴേക്കും പൂവത്തൂർനിന്നു വടവും ആബാലവൃദ്ധം സ്ത്രീപുരുഷന്മാരും ആറ്റുകരെ വന്നുകഴിഞ്ഞു. അവിടെ ആകപ്പാടെ നിലവിളിയും ബഹളവുമായി. അപ്പോഴേയ്ക്കു ആറ്റിൻകര കുറെ സ്ഥലം ഇടിച്ച് ആളുകൾക്കു ഇറങ്ങാനും കയറാനും തക്കവണ്ണമാക്കി. വടം മറുകരെ എത്തിച്ചുകൊടുക്കുന്ന കാര്യ അസാദ്ധ്യം. വടവുംകൊണ്ട് മറുകരയ്ക്കു നീന്തിച്ചെല്ലുന്നതിനു ധൈര്യമുള്ളവരായി ആരെയും അക്കൂട്ടത്തിൽ കണ്ടില്ല വൃദ്ധനായ കിട്ടുആശാൻ വടവുംകൊണ്ട് ആറ്റിലേക്കു ഇറങ്ങാൻ ഭാവിക്കുന്നതുകൊണ്ട്, ″അയ്യോ! ആശാനെ അരുതേ! ഒഴുക്കു വളരെ കട്ടിയാണ്″ എന്നു പറഞ്ഞുകൊണ്ടു രാഘവൻ നദിയിലേക്കു കുതിച്ചുചാടി. ആശാൻ വടവും പിടിച്ചുകൊണ്ട് നിന്നേടത്തുതന്നെ അന്ധനായി നിന്നുപോയി, അണ്ണാവി മുതലായവർ ′അയ്യോ′ എന്നു നിലവിളിച്ചുകൊണ്ട്, എന്തു ചെയ്യേണ്ടു എന്നറിയാതെ അങ്ങോട്ടു ഇങ്ങോട്ടും പരിഭ്രമിച്ചു ഓട്ടമായി. രാഘവൻ ഒരുകൂസലും കൂടാതെ മൈഥിലിച്ചിറയിൽ വെളളത്താറാവു നീന്തിക്കളിക്കുംപോലെ ഒഴുക്കിനെതിരായും മറുകര നോക്കിയും നീന്തി ആശാൻറെ സമീപം എത്തി ആശാൻ ആശ്ചര്യപരതന്ത്രനായിത്തീർന്നിരുന്നതിനാൽ, സമീപമെത്തിയ രാഘവനെ തുറിച്ചുനോക്കിക്കൊണ്ടു നിന്നതല്ലാതെ ആ വൃദ്ധൻ വടം രാഘവനെ ഏല്പിച്ചുകൊടുക്കുകയാകട്ടെ, ഒന്നും പറകയാകട്ടെ ചെയ്തില്ല ഇതെല്ലാം കണ്ടുകൊണ്ടുനിന്ന മൈഥിലി ഓടിവന്ന് ആശാൻറെ കൈയിൽനിന്നും വടംവാങ്ങി രാഘവനെ ഏൽപ്പിച്ചിട്ട് “അണ്ണനു ജീവനുണ്ടോ രാഘവാ?” എന്നു ചോ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/66&oldid=220736" എന്ന താളിൽനിന്ന് ശേഖരിച്ചത്