ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
3

ബാലൻ ഉണരുന്നില്ലെന്നു കണ്ടു, അദ്ദേഹം അവനെ സാവധാനമായി താങ്ങി എണീപ്പിച്ചു. അവൻ കണ്ണ തുറന്നു.

രണ്ടാം അദ്ധ്യായം


അണ്ണാവിയും പരിവാരങ്ങളും പൂവത്തൂർ മാളികയിലെത്തിയപ്പോൾ, 'നേരം ഏകദേശം അർദ്ധരാത്രിയായി. കുളിയും ഊണും കഴിഞ്ഞശേഷം കേസിൽ ജയം കിട്ടാൻ താനും തന്റെ വക്കീലും കാണിച്ച മിടുക്കുകൾ വർണ്ണിച്ച് അണ്ണാവി നേരം വെളുപ്പിച്ചു എന്നു തന്നെ പറയാം. നമ്മുടെ ബാലന് പൂവത്തൂർ മാളികയേയും അപ്പോഴത്തെ അവിടത്തെ ബഹളങ്ങളേയും കുറിച്ചു കൌതുകം തോന്നാതിരുന്നില്ലെങ്കിലും, ക്ഷീണം നിമിത്തം ഊണു കഴിഞ്ഞ ഉടൻതന്നെ അവൻ ഒരിടത്തു കിടന്നുറക്കമായി.

പ്രഭാതമായതു മുതൽ കേസിന്റെ ജയവരുമാനം അറിയാൻ ഓരോരുത്തർ വന്നു തുടങ്ങി. ആ കൂട്ടത്തിൽ കേസ് ആരംഭിച്ചു്, പൂജമുടങ്ങിയതുവരെ രാമപുരം ക്ഷേത്രത്തിൽ രാമായണം വായന നടത്തിക്കൊണ്ടിരുന്ന കിട്ടു ആശാനും വന്നു. ആശാന്റെ പ്രായവും സദാചാരവും മൂലം സമന്മാരുടെ നിലയിൽ അദ്ദേഹത്തെ അണ്ണാവി ബഹുമാനിച്ചുവന്നു. ആശാൻ അമ്പത്തഞ്ച് വയസ്സ് പ്രായമായി എങ്കിലും, അതിനുതക്ക ക്ഷീണം അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ചെറുപ്പത്തിൽ ഉണ്ടായിരുന്ന സൗന്ദരത്തിന്റെ ലക്ഷണങ്ങൾ ഇപ്പോഴും അദ്ദേഹത്തിൽ ശേഷിച്ചിരുന്നു. രാമായണം, ഭാരതം, മുതലായ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/7&oldid=220334" എന്ന താളിൽനിന്ന് ശേഖരിച്ചത്