ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
71

തീരാത്ത ജോലി അവരു രണ്ടുപേരും കൂടി ഒരു എട്ടുപത്തു നാഴികനേരംകൊണ്ടു ചെയ്തുതീൎക്കും. പിന്നെ കുളിച്ചോളണം മറിഞ്ഞോളണം എന്നാണ് അവിടത്തെ കുഞ്ഞു വച്ചിരിക്കുന്ന ശട്ടം. ആ കുഞ്ഞും കുഴിയന്മാരോടൊന്നിച്ചു ചിലപ്പോഴൊക്കെ കളിയും ചിരിക്കയും ചെയ്യും. കുളിയും ഊണും തീനുമൊക്കെ കുഞ്ഞും കുഴിയന്മാരും അത്രയിത്ര(കൈചൂണ്ടിക്കാണിച്ചിട്ട്) അടുത്തിരുന്നാണ്. ഏനെന്തൊരു പറയിണ്? കാലം മറിഞ്ഞു പോയി"

അ--"നന്താവനത്തിൽ തീണ്ടും തൊടക്കും ഒന്നും ഇല്ലേ, തിരുവാണ്ടേ?"

തി--“അവിടെച്ചെന്നാപ്പിന്നെ തീണ്ടുമില്ല, തൊടക്കുമില്ല. (ഒരു കൈയ് വായ്ക്കെടെ പൊത്തി ചിരി മറച്ചുകൊണ്ട്) ഇതൊന്നുമല്ല മമ്മന്തറം. അവിടത്തെ കുഞ്ഞു കുഴിയന്മാരെ രാമായണം വായിക്കാൻ പിടിപ്പിച്ചിരിക്കുന്നു. മാടത്തിലല്ലാതെ ഇക്കത ഇവിടെ ആരും അറിഞ്ഞിട്ടില്ല, (ഒരു കൈയ് എടുത്തു തല ചൊറിഞ്ഞു കൊണ്ടു ) ഇനിയും കിടക്കുന്നു ഒരു കതകൂടി. മാക്കോത മാടത്തിവന്നു അവൻ പെങ്ങൾ ഒരു കൊച്ചുള്ളതിനെ പിടിച്ചിരുത്തി, പടിപ്പിച്ചു എഴുതാനും വായിക്കാനും. രണ്ടു പുസ്തകം പടിച്ചുതീൎന്നു. മൂന്നാമത്തെ പുസ്തകമെടുത്തു നാടൊക്കെ ഊണുറക്കമാകുമ്പം ആ കൊച്ചു പെങ്കൊച്ചു വെളക്കും കത്തിച്ചിരുന്നു നല്ല പയറുവറുക്കും പോലെ വായിക്കും"

തിരുവാണ്ടയുടെ പ്രസംഗം കേട്ട് അണ്ണാവി വിസ്മയിച്ചു. ചടയനെ രാഘവൻ അക്ഷരവിദ്യ അഭ്യസിപ്പിക്കുന്ന വിവരം ആശാൻ പറഞ്ഞു അണ്ണാവിയും അറിഞ്ഞിരുന്നു. എങ്കിലും അതിത്രദൂരം പോയെന്ന വിവരം അദ്ദേഹം അറിഞ്ഞില്ല.

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/75&oldid=222267" എന്ന താളിൽനിന്ന് ശേഖരിച്ചത്