ഗ്രന്ഥങ്ങൾ വായിച്ചു അൎത്ഥം പറയുന്നതിൽ ആശാനു് അസാമാന്യമായ മിടുക്കാണുണ്ടായിരുന്നത്. മതവിശ്വാസവും ഈശ്വരഭക്തിയും ദൃഢമായുണ്ടായിരുന്നു എങ്കിലും, അങ്ങനെയുള്ള വരെ ബാധിക്കാറുള്ള അന്ധവിശ്വാസങ്ങളും മറ്റും അദ്ദേഹത്തെ തീണ്ടുകപോലും ചെയ്തിരുന്നില്ല.
അണ്ണാവി - (ഒരു കസേര ചൂണ്ടിക്കാണിച്ചിട്ട്) "ഇരിക്കണം ആശാനേ! ദേവസ്വം കേസിന്റെ വിധി അറിഞ്ഞല്ലൊ.
ആശാൻ - "സന്തോഷമായി. ക്ഷേത്രകാൎയ്യങ്ങൾ ഇവിടുത്തെ ഭരണത്തിൽ ഇനി ഭംഗിയായി നടക്കുമെന്നു ള്ളതിനു സംശയമില്ല."
അ = "ആശാനും ഇനി ജോലി ആയല്ലോ. ആറുവർഷമായി കെട്ടഴിക്കാതെ ഇരിക്കുന്ന ഗ്രന്ഥം അടുത്ത വിഷുമുതൽ വായന തുടങ്ങാം. ആശാൻ വായന കേൾക്കാൻ കൊതിയായിരിക്കുന്നു."
ആ - "ഞാൻ വൃദ്ധനായി എങ്കിലും, എന്റെ ജോലി ഇനിയും നടത്തിക്കൊണ്ടിരിക്കാൻ സന്തോഷമുണ്ട്. "
അണ്ണാവിയുടെ മകൻ മാധവൻ എന്ന കുട്ടിയെ അവൻ അദ്ധ്യാപകൻ ഗൃഹപാഠങ്ങൾ പഠിപ്പിച്ചു കൊണ്ടു പൂമുഖത്തിന്റെ തെക്കേ വരാന്തയിൽ ഇരിക്കുകയായിരുന്നു. അതു തൃഷ്ണയോടെ ശ്രദ്ധിച്ചുകൊണ്ടു നാം കണ്ട ബാലൻ ഇരുന്നിരുന്നു. മാധവൻ പാഠങ്ങൾക്കുന്നതു കേട്ട് മറെറാന്നിലും ശ്രദ്ധയില്ലാതെ അവൻ അ