ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
76

ആശാ :- "എന്റെ ഷഷ്ടിപൂർത്തി ഈ മാസത്തിലാണു . അതു കഴിഞ്ഞാലുടനെ ഞാനൊരു തീർത്ഥയാത്രയും നിശ്ചയിച്ചിരിക്കയാണ്."

അണ്ണാ: -- "തീത്ഥയാത്ര കുറെനാൾ കൂടി കഴിഞ്ഞി?"

ആശാ:- " നീട്ടിവയ്ക്കാൻ നിവർത്തിയില്ല."

അണ്ണാ:-- “ആശാനും രാഘവനും ഇങ്ങനെ ഒഴിഞ്ഞാൽ ആശാൻ പലപ്പോഴും പറയാറുള്ളതുപോലെ രാമപുരം ദേവസ്വം ഒരു മാതൃകാദേവസ്വമാക്കി തീർക്കാനുള്ള എന്റെ ആഗ്രഹം എങ്ങനെ സഫലമായിത്തീരും?"

ആശാ:- ഉൽസാഹമുള്ള പക്ഷം രാഘവനു പഞ്ചവടിക്കാൎയ്യവും ദേവസ്വം കാൎയ്യവും നടത്താൻ കഴിയാത്തതല്ല."

രാ:-- "ഞാൻ ദേവസ്വം കാൎയ്യം കൂടി ഏൽക്കണമെന്നാണോ?"

ആ--"രാഘവൻ അങ്ങനെ ചെയ്യണമെന്നു ഞാൻ പറയുന്നില്ല. ഉൽസാഹമുള്ള ഒരാൾക്കു ഈ രണ്ടുജോലികളും ഒരേ കാലത്തു ചെയ്യാവുന്നതാണെന്നേ ഞാൻ പറയുന്നുള്ളൂ."

രാഘവൻ ചിന്താനിമഗ്നനായി നിൽക്കുന്നതു കണ്ട് മീനാക്ഷിയമ്മ ചോദിച്ചു: “എന്തുകുഞ്ഞേ, മിണ്ടാതെ നിൽക്കുന്നത്? ദേവസ്വം കുഞ്ഞിന്റെ തനതാണെങ്കിൽ കുറെ പുതുവൽ ദേഹണ്ണിക്കാനുണ്ടെന്നുവച്ചു ദേവസ്വം കാൎയ്യം അന്വേഷിക്കാതിരിക്കുമോ?"

രാ--" മാധവനെ ഏല്പിക്കരുതോ?"

മീ--"നല്ല കഥയായി! അവനു ഉണ്ണണം, ഉടു

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/80&oldid=222272" എന്ന താളിൽനിന്ന് ശേഖരിച്ചത്