മീ--"കുഞ്ഞു നന്ദാവനത്തിൽ ഇനി എന്തിനുപോകുന്നു? ഇവിടെ താമസിക്കാമല്ലോ. ഇതു നിൻറ വീടാണെന്നു തന്നെ നീ വിചാരിച്ചു കൊള്ളുക. ഇവിടെതാമസിച്ചാൽ മൈഥിലിയേയും കൂടി പാട്ടോ, ശ്ലോകമോകഥയോ ഒക്കെ പഠിപ്പിക്കാമല്ലോ?
രാ- "ഈ വയസ്സുകാലത്തു ആശാനെ തനിച്ചു നന്താവനത്തിൽ ആക്കിട്ട്" ഞാൻ ഇവിടെ താമസിച്ചു സുഖമെടുക്കുന്നതുഭംഗിയാണോ?"
മീ- "എന്നാൽ ആശാനും കൂടെ ഇവിടെത്തന്നെ താമസിക്കട്ടെ"
രാ - "അപ്പോൾ പിന്നെ നന്ദാവനത്തിൽ ആരുമില്ലാതെ വരുമല്ലോ."
അ-"ആരുമില്ലാതെ വരുന്നതെന്തിനു ? അവിടെ രാഘവൻ പറയനുണ്ടല്ലോ. അവൻറ സഹായത്തിനു് പറക്കുടുംബത്തെ ആക്കീട്ടുമുണ്ടു്.പോരെങ്കിൽ ഒന്നുരണ്ടു പറക്കുടുംബത്തെ കൂടി അവിടെആക്കാം."
മീ-"ഇതു അത്ര വലിയ കാര്യമായിട്ട് ആലോചിക്കാനെന്തിരിക്കുന്നു. നന്താവനം അത്ര ദൂരത്തിലെങ്ങുമല്ലല്ലോ. രണ്ടുരണ്ടര നാഴിക ദൂരമല്ലേ ഉള്ളൂ. ഇവിടെ ഇരുന്നുകൊണ്ടും അവിടത്തെ കാര്യം അന്വേഷിക്കാമല്ലോ."
രാ-"ഏതായാലും ഞാൻ അവിടെ ഒന്നുപോയി അവിടത്തെ സ്ഥിതി എങ്ങനെയിരിക്കുന്നു എന്നു അന്വേഷിച്ചിട്ട് പിന്നെയെല്ലാം തീർച്ചപ്പെടുത്താം."
രാഘവൻ ഇങ്ങനെ പറഞ്ഞത് ആശാനോടു് സ്വകാര്യമായി ഈ വിഷയത്തെപ്പറ്റി ആലോചിക്കാനായിരുന്നു.