ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 

 250
പാട്ടുകൾ

                                    (തൈ തൈ
എങ്ങനും മറ്റുണ്ടെന്നുള്ളതു കേൾപ്പാനില്ല
ചേരാതുള്ളപരാധം നി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ങ്ങൾ ചെയ്തതുകൊണ്ടും
                                     (തൈ തൈ
കുരുകുലവീയ്യൻ ദുര്യോധനനെ പേടി കലർന്നും
നാട്ടിലിരിപ്പാൻ പാടിലാഞ്ഞിട്ടല്ലേ നിങ്ങൾ വന്നു
കാട്ടിൽ പുക്കു വസിച്ചിടുന്നിതു പട്ടികൾപോലെ
ഉണ്മാനിരകിട്ടാതെ കാട്ടിൽ നടന്നിടുമ്പോൾ തൈ തൈ
എങ്ങാനുണ്ടൊരു മുനിയെക്കേണു വണങ്ങിയനേരം
പട്ടിണി പോവാനെന്തൊരു കഴിവെന്നുരചെയ്തപ്പോൾ
                                          (മുനിയും
പൊട്ടശ്ശിവനെസ്സേവിയ്ക്ക്ന്നു പറഞ്ഞതുമൂലം
ഉടുതുണിയില്ലാതുള്ളൊരു ശിവനെ സേവതുടങ്ങീട്ടയ്യോ
വിടുഭോഷാ നീ എന്തിനു വെറുതേ മരിച്ചീടുന്നു
തിന്മാനൊരു വകയുണ്ടെന്നാകിലിരപ്പാൻ പോമോ
                                         (ശിവനും
പിന്നയതെങ്ങിനെ നിങ്ങളെയും ബത രക്ഷിക്കുന്നു
അരയിൽ വെപ്പാൻ തുണിയില്ലാതെ വലഞ്ഞതുമൂലം
ചെന്നു കരിയെക്കൊന്നിട്ടിതിനുടെ തോലു ധരിച്ചീടുന്നു
ഒരുനേരത്തൊരു പുലിയുടെ തോലുമുടുത്തു നടക്കും
                                         (ശിവനെ
ഒരുപറ വേണം ഭസ്മമൊരിക്കൽ തേയ്ക്കണമെങ്കിൽ
ചുട്ടൊരു ചുടലയിലവനെക്കാണാം പാതിരനേരം
                                          (ചെന്നാൽ
കുട്ടത്തോടെ പിശാചന്മാരെയുമവിടെക്കാണാം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/254&oldid=166185" എന്ന താളിൽനിന്ന് ശേഖരിച്ചത്