ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
252
പാട്ടുകൾ

ഭ്രമൌ ചെന്നു പതിച്ചിതിന്ദ്രസുതനും
ക്ഷീണം കലർന്നോറ്റവും
ഭ്രമീശൻ ശിവനെ നിനച്ചു ഹൃദയേ

കൂപ്പിസ്തുതിച്ചീടിനാൽ

ഗംഗാകാന്ത ചന്ദ്രമൌലെ പാർവ്വതീശ ഞാനും
അംഗജാരേ നിന്നെ സേവിച്ചിപ്രകാരം
കാട്ടാളന്റെ തല്ലും കുത്തും കൊണ്ടു ഭൂമൌ വീണു
കേട്ടാൽ പോരാതായിവന്നു ലോകത്തിങ്കൽ
കാരുണ്യമില്ലാതെ പോവാനെന്തുമൂലം ശംഭോ
ഞാനെന്തു പിഴകൾ ചെയ്തു ചാരുമൂർത്തെ!
ഗാത്രമിങ്ങീളക്കുവാൻ പാടില്ലാതായ്വന്നു
നേത്രങ്ങൾ മിഴിപ്പാൻപോലും ശക്തിയില്ല
കറ്റമിങ്ങടിയൻ പക്കലുണ്ടന്നാകിൽ നീ താൻ
ശിക്ഷിച്ചാലതിന്നു ദോഷവുമുണ്ടോ നാഥാ
നൂറ്റുവൻമാർ കേട്ടീതെന്നു വന്നീടുമ്പോൾ പിന്നെ
നാറ്റമായിവന്നുകൂടും ലോകത്തിങ്കൽ
ഊറ്റമുള്ള സവ്യസാചി വേടൻതന്നോടേറ്റു
തോറ്റുപോയന്നതു നാട്ടിൽ കേളിയാകും
ഈശ്വരശ്രീനീലകണ്ഠ പാലിയ്കേണം നിത്യം
ആശ്രിതവത്സല ശംഭോ പാലിയ്കോണം
തത്രചമച്ചിതുമൃത്തികയാലൊരു ശിവലിംഗത്തെഭ്രമൌ
പത്രംതത്രകൊഴിഞ്ഞതെടുത്തവനർച്ചനചെയ്തു
അർച്ചനപത്രം കണ്ടിതു വേടൻ മൂർദ്ധാവിങ്കൽ തൈ തൈ
ആശ്ചർയ്യം പൂണ്ടർജ്ജുനനമ്പൊടു നോക്കുനോരം
ചന്ദ്രക്കലയും ചെഞ്ചിടമടിയും തുമ്പയുമെല്ലം പാമ്പും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/256&oldid=166186" എന്ന താളിൽനിന്ന് ശേഖരിച്ചത്