ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

316

പാട്ടുകൾ

അതൊക്കെക്കേട്ടനേരം ഇളയബാലൻചെന്നു എടുത്തു പള്ളിവാളും ഉഴറി നടകൊണ്ടു. എങ്ങിനെ ചെന്നുചൊല്ലുന്നിതവളോടു എന്നെല്ലാം പിന്നെ മന്നൻനടന്നുവേഗം ചെന്നു മുനിതാൻ കോയിക്കലുമുടനേയകംപുക്കു അന്നേരം സീതാദേവിയരുളിചെയ്തുമെല്ലെ എന്നയ്യോ ഇളയമന്ന വീണ്ടു നീയെഴുന്നെള്ളി അന്നേരം ഇളയമന്നൻ ചൊല്ലിനാൻ ഉള്ളവണ്ണം അമ്മമാരുടെ മറിവെങ്ങിനെ സാധിക്കുന്നു അവസ്ഥകേട്ടനേരം സീതതാൻ പറയുന്നു അറുക്ക എന്റെ വിരൽ മടിയാതിളമന്നാ അറിത്താനണിവിരൽ രുധിരം ചോരനിന്നു അണിഞ്ഞുപള്ളിവാളെൽ അന്തരാളങ്ങൾ പാരം തനിക്കുമുഴുത്തപ്പോൾ വിശന്നുവെയിൽകോണ്ടു തളർന്നു ശരീരവും വേഗത്തിൽ നടന്നഥ അണ്ണന്റെ മുമ്പിൽചെന്നുതൃപ്പാദം നോക്കിക്കണ്ടു വച്ചിതു പള്ളിവാളും തൊഴുതുനിവർന്നുടൻ മുഖവും വാടിനിന്നാനന്നേരമമ്മമാർകൾ മൂവ്വരും കൂടിക്കൊണ്ടങ്ങുടനെയരുൾ ചെയ്തു ഇളയബാലൻപുത്രൻ തന്നുടെയരികത്തു കൗസല്യചെന്നുപള്ളിവാളുമങ്ങെടുത്തുടൻ തിരിച്ചമറിച്ചടൻ നോക്കുന്നിതമ്മമാർകൾ മകനെമറിവുകൾ ഞങ്ങൾക്കറിഞ്ഞീടാം ആൺചോര പെൺചോരയും കണ്ടിട്ടില്ലിതുകൊണ്ടോ

അകത്തുകേട്ടനേരം ലക്ഷ്മണനരുൾചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/319&oldid=166252" എന്ന താളിൽനിന്ന് ശേഖരിച്ചത്