ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

ഭൂതഭവ്യങ്ങൾക്കീശനാക്കിയ ഭഗവാനേ
ചേതസി വേണ്ടതെന്തെന്നറിഞ്ഞുകൂടാ മമ
നിന്തിരുവടിതന്നെ ചിന്തിച്ചു മമ ഹിത-
മന്തരം വിനാ നൽകിക്കാത്തുകൊള്ളുകവേണം
ഈവണ്ണം ശ്രീരാമനെ പ്രാർത്ഥിച്ചു നമസ്കരി-
ച്ചാവോളം മുഹുർമ്മുഹു സ്തുതിച്ചു പിന്നെപ്പോയി
ശങ്കരനാരായണമൂർത്തിയെഗ്ഗണേശനെ
ശങ്കരിയായോരുമതന്നെയുമീശനേയും
പിന്നെയും ഗണേശശ്രീമദ്ധ്യനായകരഘു-
നന്ദനന്മാരെക്രമാൽ തൊഴുതീടുകവേണം
മദ്ധ്യനാഥനെപ്പിന്നെത്തൊഴുതു ശ്രീരാമനെ
മേദ്ധ്യമാം മനസ്സോടെ വന്ദിച്ചു മദ്ധ്യനാഥം
കൈകൂപ്പി ഹേരംബനെ വന്ദിച്ചു ഭവാനിയെ
കൈതവംവിനാ കൂപ്പി സ്തുതിച്ചു ഭക്തിയോടും
ഭൂതനായകനായ വടക്കുന്നാഥനേയും
ചേതസി ഭക്ത്യാ തൊഴുതർത്ഥിച്ചു മനോരഥം
പുറത്തു കടന്നു തൽപാദങ്ങളോർത്തു നിജ
മുറ തെറ്റാതെ വാണീടുന്നതേ മഹാഭാഗ്യം
പരമേശ്വര പരിപാഹിമാം ജഗല്പതേ
സ്മരനാശന ശംഭോ പാർവ്വതീവാ വിഭോ
സർവ്വമംഗളാത്മികേ സർവ്വസിദ്ധിദേ ദേവി
ശർവ്വാണിരുദ്രജായേ പാർവ്വതീ ഭക്തപ്രിയേ
പാദപങ്കജങ്ങളിൽ ഭക്തി സംഭവിക്കേണം
പാദജനായ കൃഷ്ണനാമാവാമടിയനും
ചേതസി മായാമോഹമകലേയകറ്റേണം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/347&oldid=166277" എന്ന താളിൽനിന്ന് ശേഖരിച്ചത്