ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

31 കുചേലവൃത്തം

 കൂനിയായ കബ്ജയെക്കാലിളപ്പംകൊണ്ടും
 മാനനീയത്വം  വലിപ്പംകൊണ്ടുമിനിക്കേറും നൂനം 
 ദീനബാന്ധവൻ ബ്രാഹ്മണ്യദേവനല്ലയോ
 അന്തണരിലേകണന്നാൽ കഴിഞ്ഞു കൃഷ്ണനെത്രയും
 ജന്തുവായ ജദനെയും  പ്രസാദിപ്പിക്കും
 എന്തായാലും ചെന്താമരക്കണ്ണനെക്കാണുന്നനേരം
 സന്തോഷിക്കും സൽക്കരിച്ചയക്കുകയും
 ഈവണ്ണമാക്ഷേപസമാധനങ്ങളെച്ചയ്തു ചിത്തം
 കാർവർണ്ണങ്കലുറപ്പിച്ചു ചെഞ്ചമ്മേ  ചെല്ലും
 ഭൂവിണ്ണോരിലഹഗ്രഗണ്യനായ കുചേലനാഗ്രേ
 സൌവർണ്ണയാം ദ്വാരകാപുരി ദർശിക്കപ്പെട്ടു
 ഇപ്പാരിലിന്നില്ലിവണ്ണമൊരു മഹാരാജധാനി
 മൂപ്പാരിലുമില്ലം മന്ന്യേ മുകുന്ദപദം
 അല്പവുമില്ലാഞ്ഞതുവിയിങ്കൽ പോയി വസുദേവൻ
 ചിൽപുരുഷനോടുകൂടി പരമപദം
 പശ്ചിമപയോധിയുടെ  നടുവിന്നാഭരണമാം
 കശ്ചന്നപൊന്നന്തുരുത്തുമതിന്റെ മീതെ
 ദുശ്ചവനനഗരിയെ  നാണിപ്പിച്ചു രത്നപുരി 
 നിശ്ചലയായിട്ടു നിന്നു നിലയുമോർപ്പു
 ഭാഗവതിയായ പുരി പൊക്കംകൊണ്ടും  നഭസ്സിന്റെ
 ഭാഗത്തേയുംമതിക്രമിച്ചനേകം കാലം
 ഭാഗവതിപുരിയുടെ  തലയിലിരുന്നുപോലും
 ഭോഗശയിയോടുകൂടിപ്പോകയും ചെയ്തു
 ചുറ്റുമംബരം  ചുംബിക്കും പൊന്നും പിറക്കൊട്ടയ്ക്കുക-

ത്തൊറ്റ രത്നകൽത്തളം ചെയ്തിരിക്കമൂലം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/39&oldid=166302" എന്ന താളിൽനിന്ന് ശേഖരിച്ചത്