ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

456 പാട്ടുകൾ പറഞ്ഞിതു രാമവൃത്താന്തമെല്ലാം മഹാഗുണവാനാം ദശരഥനു പണ്ടെ തനയരായ് നാലു പുത്രരുണ്ടായി നാഥനായതും രാമദേവൻതാൻ മാരാരിതന്റെ വില്ലുമുറിച്ചു മാലയിട്ടതും ഭഗവൻ താനെല്ലൊ മുടക്കി കൈകേയിയഭിഷേകമന്നു വനത്തിന്നു ഭാര്യതമ്പിയുംകൂടി അടുത്തസുരരെയൊടുക്കുവതിന്നായി അടുത്തസുരരെയൊടുക്കിയ വാറും വനത്തിൽ വെച്ചല്ലോ ദേവിയെക്കണ്ടു കാണാഞ്ഞു ദൂതർനാലു ദിക്കിലും ഏകൈകലക്ഷമയച്ചിട്ടുണ്ടല്ലോ. അയച്ചോരു വർത്തമാനം അറിഞ്ഞു സീതാ ആരുമാരുമീവണ്ണം വരുന്നോരില്ല കോപകരൻ രാവണന്റെ മായംകൊണ്ടോ എന്നുടനെ ക്ഷീണമുള്ളിൽ കരുതിക്കൊണ്ടു കുമ്പിട്ടിരുന്നതു കണ്ടു വായുപുത്രൻ സ്തുതിതുടങ്ങി. വായുപുത്രൻ സ്തുതിച്ചു തുടങ്ങി വൈദേഹി ദേവി ലോകമാതാവേ വായുവിന്റെ മകനാണടിയൻ ശങ്കിക്കവേണ്ടയെന്ന നീ തെല്ലും ശങ്കരനാണേ സത്യം മാതാവേ മാതാവെന്നുള്ളസത്യം വൈദേഹി

കേട്ടനേരം പാരാതെ മുഖത്തുനോക്കി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/457&oldid=166376" എന്ന താളിൽനിന്ന് ശേഖരിച്ചത്