ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

459

    ഐവർ നാടകം               

ചെന്നു പുക്കാൻ രാവണന്റെ ഉപവനത്തിൽ നന്നായി കദളിവാഴക്കനിയും തിന്നു തൃപ്തി വന്നു മദത്തോടെ കുതിച്ചു ചാടി ചാടിയവൻ രാവണന്റെ ഉപവനങ്ങൾ ഝടിതി പൊടിധൂളിയാക്കിച്ചമച്ചു പിന്നെ കാപ്പവരും കണ്ടുടനെ പിടിപ്പാൻ ചെന്നു ചെന്നടുക്കം രാക്ഷസരെത്തച്ചൂകൊന്നു. തച്ചുകൊന്നതിൽ ചാവാതെയുള്ളോർ അക്ഷണം ചെന്നുരാവണനോടു വൃത്താന്തമെല്ലാം ബോധിപ്പിയ്ക്കുന്നു കേൾക്ക സ്വാമി ഭുജവിക്രമങ്ങൾ ഊക്കനായൊരു വാനരൻ വന്നു ആക്കമോടു നാം നട്ടു നനച്ച തോപ്പും തോട്ടവും തച്ചു തകർത്തു കാക്കുന്നോർകളിൽ നാലൊന്നു കൊന്നു പുഷ്ടിയോടവൻ കായ്കനി തിന്നു ഞെട്ടുമാറുടനട്ടഹസിച്ചു. അട്ടഹാസം കേട്ടു പേടിച്ചോടി ഞങ്ങൾ വർത്തമാനം സ്വാമിയോടങ്ങുണർത്തിപ്പാനാ- യ്പെട്ടന്നു വിടകൊണ്ടു ഞങ്ങളെല്ലാം ഇക്കണ്ട ഞങ്ങളാരും നിനച്ചുകണ്ടാൽ നില്ക്കയില്ലിന്നിവനോടു ശരിക്കു നേരേ എന്ന വാക്കു കേട്ടനേരം രാവണൻതാൻ ഭൃത്യരായ മന്ത്രികളോടൊന്നു ചൊല്ലി

പൊട്ടരായ നിങ്ങളാരും പോർക്കു പോണ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/460&oldid=166380" എന്ന താളിൽനിന്ന് ശേഖരിച്ചത്