ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

471 ഐവർനാടകം രാവണൻമുഖത്തു വാൽകൊണ്ടൊന്നുതല്ലി മാരുതി ഉന്നതമാം ഗോപുരം നിവർന്നുമെല്ലെ നോക്കിനാൻ ഒന്നുയർന്നുനോക്കിയവൻ ലങ്കയെയതിദ്രുതം വാലുയർത്തിച്ചാടിയവൻ ഗോപുരങ്ങൾ തീവെച്ചു ആക്കമോടരക്ഷണാലരക്കറയും ചുട്ടിതു ഊക്കുടയ രാവണനിരുന്നരുളും മന്ദിരം അഞ്ചിലൊന്നോളമുയർന്ന രാവണന്റെ ഗോപുരം അഞ്ചിലൊന്നാക്കിച്ചമച്ചാനഞ്ചിലൊന്നിനാത്മജൻ യോജനയെഴുന്നൂറും ഇരുപത്തെട്ടു ഗോപുരം മൂന്നേമുക്കാൽ നാഴികകൊണ്ടൊക്കയും ദഹിച്ചിതു. ദഹിച്ചുപോയി ഗോപുരങ്ങൾ ഇരുപത്തെട്ടും വിഷ്ണുഭക്തവിഭീഷണസൗധമെന്ന്യേ ഉളളതെല്ലാം തീവ്രമഹോ ഭസ്മമായി കത്തിയെരിഞ്ഞഗ്നിബലം കണ്ടനേരം കരുത്തനായ മാരുതിക്കൊരിളക്കം തോന്നി എരിയുന്നോരഗ്നിയുടെ തീക്ഷ്ണ്ണംകൊണ്ടു എരിഞ്ഞുപോയോ സീതയെന്നോരാടലുണ്ടായ് അരിശംകൊണ്ടൊക്കയും ഞാൻ ചുട്ടുപോയേൻ അരിശം കൊണ്ടാചാരം മറന്നിതോ ഞാൻ രഘുവരന്റെ ഭാര്യയാകും സീതാദേവി ദഹിച്ചുപോയോ ജനകജേയെൻ തമ്പുരാട്ടി കാറുകണൻതമ്പുരാനേ ശരണംപോറ്റി ഉറച്ചിനിക്കു വിടകൊൾവാൻ വരം തേരണം നിന്ദ്യമെന്നു വന്നുപോയോ തമ്പുരാനേ

എന്നൊരല്ലൽ മാരുതിക്കുളളിലുണ്ടായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/472&oldid=166393" എന്ന താളിൽനിന്ന് ശേഖരിച്ചത്