ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

<poem>അരുൾചെയ്താനിതു രാമദേവൻ രജനീചരൻതന്നൊടു അഴകോടു നീ ലങ്കതന്നിൽ വാഴുക വിഭീഷണ അടങ്ങി വാഴ്ക ലങ്കതന്നിൽ അനർത്ഥമൊന്നും കൂടാതെ പിടിച്ചു നിന്റെ അഗ്രജൻതാൻ പറിച്ചെടുത്ത ദ്രവ്യങ്ങൾ മടിക്കതെ നീ അവർക്കു കൊടുത്തു ബോധംവരുത്തുക അശുഭമായതിനി നീയൊന്നും ചെയ്യാതെകൊണ്ടിരിക്കണം ഉചിതമായ കർമ്മവും കവിച്ചു നിന്റെ പുരിയതിൽ ഉചിതമായ കർമ്മം കഴിച്ചുകൊണ്ട് എല്ലാരേയും പ്രേമത്തോടെ രക്ഷിക്കേമം വല്ലായ്മതന്നിലൊന്നും തുടങ്ങീടാതെ തള്ളലാകുംമഹംകാരമൊരിക്കൽപോലും എള്ളേള്ളമൊരുത്തരോടും ചെയ്തീടല്ലേ നിനച്ചിടാതെ വന്നൊരനർത്ഥമല്ലോ കലിച്ചു മോദാൽ നിത്യകർമ്മം കഴിച്ചുകൊണ്ടു കളിച്ചു ചിരിച്ചാനന്ദിച്ചിരിക്ക നന്നായ് വല്ലതും ഉപദ്രവങ്ങൾ തുടങ്ങിയെന്നാൽ വില്ലാണ് എന്നുടയ തമ്പിയാണു വില്ലിലാൽ ഞാൻ കൊന്നീടുവന്നെല്ലാരേയും കൊല്ലവൻ ഞാനമ്പിനാലെ വില്ലാണു നീകേൾക്ക ഇല്ല സംശയമതിനെന്നുള്ളിലോർക്കവേണം ഇത്തരമരുൾചെയ്തു തപമോടെ കേട്ടു ഭക്തനാം വിഭീഷണൻ തൊഴുതുണർത്തി മോദാൽ ഉത്തമജനപ്രിയ ജഗത്സ്വരൂപമേ മമ ചിത്തതാരിലാത്മബോധമെപ്പോഴും വരുത്തുക

അച്ചുത അനന്തല്പേ ചിത്തസൗഖ്യം വന്നെഴും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/489&oldid=166401" എന്ന താളിൽനിന്ന് ശേഖരിച്ചത്