ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

<poem>കന്മഷമില്ലെന്നുറച്ചു രാമലക്ഷ്മണന്മാർ തിരുമനം തെളിഞ്ഞു രാമൻ ഒന്നരുളിചെയ്തു അരികേ നിൽക്കും ഭക്തനാം വിഭീഷണനോടപ്പോൾ ഇന്നിവൈകാതെ പോകണമയോദ്ധ്യ പുരിക്കിപ്പോൾ ശ്രുത്വൈതദ്രജനനിചരനാകിയ വിഭീഷണൻ തിരുമുമ്പാകെ പുഷ്പകവിമാനവും വരുത്തിനാൻ പരിചോടവർ പുഷ്പകം കരയേറി യെഴുന്നെള്ളി എഴുന്നെളളി പുഷ്പകമാം വിമാനംതന്നിൽ എഴുന്നള്ളത്തയോദ്ധ്യാ പുരിക്കടുത്ത നേരം എഴുന്നള്ളുന്ന അവസ്ഥ കേട്ട ഭരതനപ്പോൾ എതിരേല്പാൻ അധികാരിപ്പടകൾ വിട്ടു അയോദ്ധ്യാപുരിക്കെഴുന്നള്ളി ത്യക്കണപാർത്തു ലക്ഷ്മണനും നമസ്തരിച്ചാൻ ഭരതൻ കാല്ക്കൽ ശത്രുഘ്നൻ നമസ്തരിച്ചാൻ രാമപാദേ രാമപാദേ സഹോദരരെല്ലാം മോദേന ചെന്നു തൊഴുതു കൈകൂപ്പി തൊഴുതു സീതയെ അനുജന്മാർ ചെന്നു തൊഴുതു തമ്പിയും ജനനിമാർ കാല്ക്കൽ ഗുരുവായ്മേവും വസിഷ്ഠാദിതളേയും കരുണയാലെ പൊയ്തൊഴുതവരെല്ലാം അയോദ്ധ്യാപുരിക്കചനായിട്ടു അഭിഷേകം രാമനെ വിധിപോലെ ചെയ്തു തരുണീസീതയോടൊരുമിച്ചു മോദാൽ

പരമധാനിയിൽ സുഖമായിരുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/495&oldid=166408" എന്ന താളിൽനിന്ന് ശേഖരിച്ചത്