ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നളൻകഥ

കിളിപ്പാട്ട്

<poem>നല്ല ഗീതവും പാടി മെല്ലവേ വരും തത്തേ! ചൊല്ലു നീ വിശേഷങ്ങളല്ലൽപോയകലുവാൻ വെല്ലവും പാലും നല്ല പഞ്ചസാരയും തേനും നല്ല പൊൻതളികയിൽ മേളിച്ചു തരുവൻ ഞാൻ എന്നതുകേട്ടു കിളിപ്പൈതലുമുരചെയ്താൾ നന്നല്ലോ നളൻകഥാ ചൊൽവതും കേൾക്കുന്നതും നല്ലനാം നളൻ തന്റെ നല്ല സല്ക്കഥ കേട്ടാ ലല്ലലാകവേ നീങ്ങി കല്യാണം വന്നുകൂടും ഘോരമാം കലിദോഷമാകവേ നീങ്ങീടുവാൻ വീരനാം നളൻ കഥാസാരമെന്നറിഞ്ഞാലും ആയതുകൊണ്ടു നിഷധേശ്വരൻ തന്റെ കഥാ മായമെന്നിയേ കുറഞ്ഞാന്നു ഞാൻ പറഞ്ഞീടാം അമ്പിനോടെന്നാൽ ശുകരത്നമേ പറകെടോ! വമ്പനായുള്ള നളനൃപവന്റെ കഥാമൃതം എന്നതു കേട്ടു കിളിപ്പൈതലുമതുനേരം മന്ദഹാസവും പൂണ്ടു പറഞ്ഞു തുടങ്ങിനാൾ പന്നഗാഭരണനും പന്നഗശയനനു- മൊന്നായിട്ടഴകോടേ കമലാസറാൻതാനും പന്നഗാഭരണൻതൻ സുതനും വാണിമാതും

നന്നായിട്ടെന്റെ നാവിൽ തുണയ്ക്ക വന്ദിയ്ക്കുന്നേൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/498&oldid=166411" എന്ന താളിൽനിന്ന് ശേഖരിച്ചത്