ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നീറ്റിലെച്ചുഴിതോൽക്കൂം പൊക്കിൾ തൻഭംഗികണ്ടാൽ ചേലെഴും മയിൽപ്പീലി തന്നോടു ജയിച്ചീടും ചോലൊത്തരോമാവലിയെത്രയും മനോഹരം നലൊരു തുടിയിടപോലുള്ളൊരരയതിൽ നേരിയ പുടകൊണ്ടഴകിൽ ഞെറിഞവയൾ അരയിലണിഞ്ഞതിന്മീതെ പൊന്നരഞ്ഞാണം പാരാതിട്ടതിന്നടെ ഭംഗിയെന്തഹോ ചൊൽവു കദളിത്തണ്ടോടെതൃപൊരുതും തുടകളും മതിമോഹനമായ ചെപ്പൊത്ത മുട്ടുകളും കൈതപ്പൂ തോറ്റകണങ്കാന്റ പുറവടി കാന്തിയേറിടും നല്ല കാൽച്ചിലമ്പണിഞ്ഞതിൽ തൂമ്പപ്പൂവോടു തുല്യമായ കാൽനഖം ചിത്ര- മിമ്പമെത്രയുമവൾ തൻനടയെക്കുറയ്ക്കുന്ന തന്വഗിതന്റെ നടഭംഗിയെന്തഹോ ചെൽവൂ അത്രയല്ലവൾ ഭംഗിയെന്നലേ ചൊൽവതിന്നി- ങ്ങെത്രയും പണിയത്രേ മന്നവശിഖാമണേ! പതിനൊന്നായി വയസ്സവൾക്കുമിക്കാലം മതിനേർമുഖി തന്നെക്കണ്ടാലൊരു ചിത്രം അക്ഷരവിദ്യയവൾ ശിക്ഷയായ്പഠിച്ചല്ലോ ശിക്ഷയാം വണ്ണം നല്ല ശാസ്ത്രികൾതന്നിൽനിന്നു പമ്പരം സ്രരം താളം ചിന്തു പന്താട്ടങ്ങളു- മിമ്പമായേണു വീണവായന താളം മേളം കമ്പമെന്നിയേ നൃത്തഗീതഗാനാദികളു-

മമ്പോടഠിച്ചവൾ സ്രൈരമായവസിക്കുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/504&oldid=166418" എന്ന താളിൽനിന്ന് ശേഖരിച്ചത്