ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അക്ഷരവിദ്യയ്ക്കവൻതന്നോളം മതിപോന്നി- ട്ടിക്ഷിതിതന്നിലില്ലാ നിശ്ചയമൊരുത്തരും അസ്ത്രശസ്ത്രാദിപ്രയോഗങ്ങൾക്കുമതുപോലെ ഇത്രിലോകത്തിലില്ലാ നളനു തുല്യരാമും സംഗീതസാഹിത്യസാമുദ്രികാദികളിലു- മങ്ങവൻതന്നെ ജയിച്ചീടുവാരും പോരാ പമ്പരംസ്വരം താളം ചിന്തുപന്താട്ടങ്ങളിൽ വമ്പിന്നു നൈഷധനെന്നേവർക്കും സിദ്ധമല്ലോ ഒന്നുകൊണ്ടുമേ നളൻ തന്നോടു തുല്യന്മാരായ് മന്നിടംതന്നിലില്ലാ മന്നവരിപ്പോളാരും എട്ടുദിക്കിലും നളൻതന്നുടെ പ്രഭാവങ്ങൾ പുഷ്ടമായ് പ്രശംസിക്കുന്നുണ്ടെന്നു ധരിച്ചാലും അംഗജോപനായതും തുംഗനാം നരാധിപൻ ഭംഗിയിൽ വരനായി വരുവാൻ കാമിച്ചേറ്റം നളനെന്നുള്ള നാമം ജപിച്ചു കണ്ണമട- ച്ചളിവേണികൾ രാഗം പൂണ്ടേറ്റം സ്മരിക്കുന്നു പണ്ഡിതനെന്നുമതിസുന്ദരനെന്നും പിന്നെ നിർണയം തനിയ്ക്കൊത്ത പുരുഷന്മാരില്ലെന്നും ശക്തിയുക്തികൾക്കെതിരാരുള്ള തന്നോടെന്നു- മെത്രയും ഘോഷത്തോടേ നടിക്കും പുരുഷന്മാർ വീരസേനജൻതന്റെ നാമത്തെക്കേൾക്കുന്നേരം വീരസ്യമെല്ലാം പോയി നാണം പൂണ്ടൊളിക്കുന്നു ഇങ്ങിനെയന്നത്തിന്റെ വാക്കുകൾ കേട്ടനേരം തിങ്ങിന രാഗത്തോടെ ദമയന്തിയും ചൊന്നാൾ

വീരസേനജൻതന്റെ വാർത്തകൾ കേൾക്കുംതോറും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/512&oldid=166427" എന്ന താളിൽനിന്ന് ശേഖരിച്ചത്