ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏതൊരു ദേശത്തക്കോൾമയിർകൊള്ളിച്ചാൾ
വൈദഗ്ദ്ധ്യംവായ്ക്കും തൻ വാക്യാർത്ഥത്താൽ ;
തല്പത്തിൻ ശുദ്ധിക്കു ലോപം തെല്ലേൽക്കുവേ
ശഷ്പവും കൈചൂണ്ടിക്കാട്ടും മട്ടിൽ 90

ഏറെനാളേതൊരു ദേശത്തിൽ മേവിനാൾ
പാറയായ് ഗൌതമധർമ്മപത്നി :-
അദ്ദേശമാണതു; ചാരിത്രലക്ഷ്മിതൻ
ശുദ്ധാന്തമാണതിൻ രാജധാനി :-
ഹാ ! ചിത്ര , മങ്ങത്രേ വാഴ്വതിക്കുണ്ടോർക്കു
കാശിന്നു മെയ്‌വി-ല്ക്കും തേവിടിശ്ശി !!!

V

ദുഗ്ദ്ധമിരുന്നതാമദ്ധ്വരപാത്രത്തിൽ
മദ്യമിതെങ്ങനെ വന്നുചേർന്നു ?-
അല്ലെങ്കിൽ താറുമാറെന്തുതാൻ ചെയ്‌വീല
ദുർല്ലളിതോല്ലാസിയായ ദൈവം ! 100

അങ്കുശമെ,ങ്ങതിന്നൗചിത്യബോധമെ-
ങ്ങെങ്ങതിൻ മാർഗ്ഗത്തിലേകവിഘ്നം ?
ഇമ്മഹീവാപിയിലിച്ഛപോൽ ക്രീഡിക്കു-
മുന്മുത്തയൂഥപൻ ബ്രഹ്മദേവൻ !
കല്യാണമണ്ഡപം കല്ലറയായ് മാറാം ;
കല്യാണക്കുന്നിലുമാഴികേറാം
ചാലെന്നോ തിട്ടെന്നോ ശാശ്വതമായൊന്നു
കാലപ്രവാഹത്തിലില്ലതന്നെ !

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/12&oldid=166474" എന്ന താളിൽനിന്ന് ശേഖരിച്ചത്