ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശീഘ്രമായ് വൈകുണ്ഠവക്ഷസ്സു കൈവിട്ടു
പാൽക്കടൽമങ്കയാൾ വന്നുചേർന്നാൾ
തൽസ്നുഷയെന്നോർത്തത്തയ്യലിൽച്ചാർത്തിന
വത്സലഭാവാർദ്രം ദൃഷ്ടിപാതം
പ്രത്യാഹരിച്ചീല തദ്ദർശനാശ്ചര്യ
സ്തബ്ധയാം സാഗരകന്യകയാൾ 180

27.സർവാനവദ്യാങ്ഗസംക്രീഡാരങ്ഗമായ് ;
സർവാലങ്കാരൈകഭൂഷണമായ് .
സർവാന്തസ്സംവനനൗഷധമായ് , സ്മര-
സർവാഭിസാര ,മത്തന്ന്വി മിന്നി.

VIII

28.ഈ വകമോടികളൊക്കെയുമപ്പെണ്ണി-
ന്നാവരണാംശുകം മാത്രമല്ലോ :
അപ്പടം നീങ്ങിയേ കാണാവു നേരില-
ദ്ദർപ്പകമായതൻ ദഗ്ദ്ധരൂപം

29.ആഹാ ! മഹാർഹമാമത്തങ്കക്കൂട്ടിലൊ
രീഹാമൃഗാങ്ഗനയല്ലി വാഴ്വൂ ? 190

ഏതെല്ലാം ബ്രഹ്മാണ്ഡം തിന്നാലും മേല്ക്കുമേൽ
സ്വോദരം ക്ഷുൽക്ഷാമം , ശൂന്യാൽശൂന്യം.
അത്തരമുള്ളൊരു തൃഷ്ണയാ , ണാരുക്മ-
ചൈതന്യത്തിൻ ചാമുണ്ഡി , സർവഹർത്രി !

30.തന്നുയിർക്കാറ്റിനാൽ തർപ്പിക്കാൻ സാധിക്കും
പന്നഗി കണ്ഠാശ്ലേഷാർഹയാക്കും :

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/16&oldid=166478" എന്ന താളിൽനിന്ന് ശേഖരിച്ചത്