ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈച്ചതുവർഗ്ഗങ്ങൾക്കേകമാം ശൃങ്ഗാര-
മാസ്മരമാസ്മരവിദ്യയന്നാൾ.

47. അത്തരം ഹേമാദ്രിയെത്രമേൽ പൊന്തിപോ-
ന്നത്രമേൽ കില്ബിഷഗഹ്വരവും ,
ആത്തന്ന്വിതൻ ചുറ്റുംവായ്ക്കയായ് നാൾക്കുനാൾ
വ്യാത്തമാം നാരകവക്ത്രംപോലെ.
* * *

X


48.അമ്മട്ടിൽ വാഴുന്ന പിങ്ഗളതൻമുന്നി,
ലമ്മതൻ കളിത്തോഴിപോലെ ,
പേർത്തും നാം മുൻകണ്ടരീതിയിൽ വന്നെത്തി
ചൈത്രർത്തുപാർവണജ്യൗത്സനികയാൾ.

49.നൽപ്രകൃത്യബയാൾ നൽകിന പണ്ടങ്ങൾ
ശില്പമായ് പ്രത്യങ്ഗം ചാർത്തിച്ചാർത്തി ;
തെന്നലിൻ കാഴ്ചയാം ദിവ്യാങ്ഗരാഗത്തേ-
ത്തന്നണിമെയ്യെങ്ങും പൂശിപ്പൂശി ;
ഉത്ഭിന്നയൗവനയാകുമാ യാമിനി
വിഭ്രമമോരോന്നു തേടിത്തേടി ;
സൂനത്തിൽസൂനത്തിൽ പാഞ്ഞെത്തിയങ്ങുള്ളോ-
രാനന്ദത്തേൻ നുകർന്നാടിയാടി ;
ശ്രൃങ്ഗാരപ്പാട്ടുകൾ ചിട്ടയിൽ മൂളുന്ന
ഭ്രൃങ്കാളിതൻഗതി വാഴ്ത്തി വാഴ്ത്തി ; 330
കാന്തിതൻ കൈവല്യം കാട്ടുന്ന കൈയിലേ-
പ്പൂന്തിങ്കൾക്കണ്ണാടി നോക്കി നോക്കി ;

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/22&oldid=166485" എന്ന താളിൽനിന്ന് ശേഖരിച്ചത്