ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വിയമാം രൂപത്തിൽ തൃപ്തയായ് ദൃപ്തയായ്
പീയുഷപ്പുഞ്ചിരി തൂകിത്തൂകി
ലോകത്തിൻമാനസം ചോരണംചെയ്യുന്ന
മോഹനം-മോഹനം-അസ്സമയം !


XII


50.അത്തരമന്നിശ മർത്ത്യരെ മേൽക്കുമേൽ
തദ്രതിക്കുന്മുഖരാക്കിടവേ;
മാനുഷചിത്തമാമുന്മുത്തദന്തിയെ-
ച്ചേണുറ്റ മൈരേയമൂട്ടിടവേ : 340

തന്മതിയായിടും വൈദ്യുതിരേഖയെ-
പ്പൊന്മണിയൂഞ്ഞാലിലാടിക്കവേ :-
അന്തിക്കു മുത്തൊളിനിഹാരവാരിയിൽ
പന്തിക്കു തൻകേളിനീരാട്ടാടി.
പീയൂഷസിന്ധുവിൽ പൊങ്ങിന ശ്രൃംങ്ഗാര-
സായൂജ്യദേവതയെന്നപോലെ.
ഹേമപട്ടാംബരകൂർപ്പാസകാദിയാൽ
കോമളമെയ്ത്താളി കൂട്ടിക്കൂട്ടി ;
സിന്ദൂരപ്പൊട്ടുതൊ ,ട്ടോരോരോ ദുർല്ലഭ-
ഗന്ധദ് ദ്രവ്യങ്ങൾ പൂശിപ്പൂശി ; 350


കാർമ്മണ ചൂർണ്ണത്താൽ പൂങ്കവിൾക്കണ്ണാടി-
ക്കാമ്മട്ടും കൺപകിട്ടേകിയേകി;
ആനഖമാശിഖമോരോരോ ഹീരക-
മാണിക്യഭൂഷകൾ ചാർത്തിച്ചാർത്തി;

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/23&oldid=166486" എന്ന താളിൽനിന്ന് ശേഖരിച്ചത്