ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാധുക്കൾ പുരുഷർ വേശ്യമാർതൻ ചിത്ത-
മേതുമേ കാണുവാൻ കണ്ണില്ലാത്തോർ-
ഇപ്പിറപ്പാറ്റിലേ മീനങ്ങൾ ഞങ്ങളോ
തൽബളിശാമിഷപിണ്ഡികകൾ !

73.യൗവനം , സൗന്ദർയ്യം , ലാവണ്യം , വിഭ്രമ-
മീവകയൊക്കെയും വാച്ചമെയ്യിൽ. 560
ആവരണാങ്ഗരാഗാലങ്കാരങ്ങളാ-
ർന്നാവജ്ജനം ചെയ്‌വൂ വിശ്വം ഞങ്ങൾ !
വൃത്തമോ , രൂപമോ , വംശമോ , കീർത്തിയോ ,
വിദ്യയോ ഞങ്ങൾക്കു വേണ്ട വേണ്ട :
ശയ്യയിൽ ഞങ്ങളെത്തേടവാനേവർക്കും
കയ്യിലേക്കാശൊന്നെ കാർയ്യമുള്ളു.
കാമുകർക്കല്പാല്പമർത്ഥത്തിന്നാടിടു-
മാമിഷപ്പാവകളല്ലി ഞങ്ങൾ ?
മുഗ്ദ്ധരാമക്കൂട്ടർ ഞങ്ങളിൽ ചേരുന്നു
കത്തുന്ന വഹ്നിയിൽ കാഷ്ഠംപോലെ 570
തീക്കനലായിടാം ചെറ്റിട,യപ്പുറം
ശ്വാക്കൾക്കു ശയ്യയാം ചാരമാവാം !

74.അൻപെന്നൊന്നില്ലല്ലോ ഹാ ! ഞങ്ങൾക്കാരിലും
അമ്പിൻമേലമ്പുണ്ടോ കാമനെയ്‌വൂ ?
ഭാസ്വരമായിടും ക്രിത്രിമരാഗത്തിൻ
പാഴ്സ്വരമാലകളല്ലോ ഞങ്ങൾ !

75.പുരുഷർക്കില്ലൊരു കൂറെന്നു ചൊല്‌വൂ ഞാൻ-
നാരകശൃങ്ഗാടദീപസ്തംഭം !

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/33&oldid=166497" എന്ന താളിൽനിന്ന് ശേഖരിച്ചത്