ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിച്ചകമാലയിൽപ്പറ്റിന സർപ്പമായ് ;
പച്ചപ്പുൽ മൂടിന പാഴ്ക്കിണറായ് :-
ധർമ്മവ്യതിക്രമമെന്തെന്തു ചെയ്‌തീല
മന്മഥവഞ്ചനമായയാം ഞാൻ !!"

XX


78.തന്ന്വങ്ഗിയപ്പുറം വേർപ്പണിത്തൂനെറ്റി
തൻവലം കൈത്തലംകൊണ്ടു താങ്ങി.
കാൽപ്പാട്ടിൽ കണ്ണുമായ് മേവനാൾ ദീർഘമാം
വിർപ്പാർന്നു ചിന്താബ്ധിമഗ്നപോലെ.

79.ലോലാക്ഷി തന്മിഴി കാണായിതന്നേരം
സ്ഥൂലാശ്രുമൗക്തികമണ്ഡിതമായ് 610
കൺനിറഞ്ഞങ്ങൊരു മാത്രയാ നിർനിന്നു:...
സുന്ദരിയൊപ്പീല ചേലത്തുമ്പാൽ.

80. ധന്ന്യമായ് പിങ്ഗളേ ! നിന്മിഴി രണ്ടും നീ-
യിന്നവ്യഭൂഷണം ചാർത്തുകയാൽ.
തത്താദൃക്കായിടും മൂല്യത്താൽ താനാത്മ-
നിസ്താരം നേടേണ്ടോൾ ദാസിയാം നീ.
ഉർവിയിൽ തത്വാവബോധത്തിന്നേവർക്കും
നിർവേദം പോലേതു വേറെ വേദം ?
തപ്താശ്രുബിന്ദുവിന്നൊപ്പമായ് ജീവിക്കു
ദൃൿതിമിരൊഷധമില്ലതന്നെ. 620

പോയി നിൻ രാജസപീഡ യിക്കണ്ണിനാൽ
നീയിനിക്കണ്ടിട്ടും കാഴ്ച വേറേ.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/35&oldid=166499" എന്ന താളിൽനിന്ന് ശേഖരിച്ചത്