ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയതിൻ സാമ്യത്തിൽ ഖദ്യോതമാ,ദിത്യൻ ;
ആയതിൻ വാമ്യത്തിലർക്കൻ കീടം.
മുപ്പാരും ദൈവനുകൂല്യത്തിലാകാശം ;
തൽപ്പാതികൂല്യത്തിലശ്ശകുഡ്യം.

85.ചെറ്റിരുക്കാലികളിരാവിൽ കേറാതെ
ചുറ്റിലും മുൾവേലി കെട്ടിയോനേ ! 650
ആവതും കൂപ്പുന്നേൻ നിന്മലർച്ചേവടി
ദൈവമേ ! ശേഷിച്ച പഞ്ചയാം ഞാൻ "

XXII

86.തന്നരികത്തൊരു ശബ്ദമാമാത്രയിൽ
പിന്നെയും പേടമാൻ കണ്ണി കേട്ടാൾ ,
തന്മൊഴി,ക്കമ്മട്ടൊരൊച്ചയാൽ മച്ചകം
സമ്മതം മൂളിയതെന്നപോലെ.

87.ആ രവ,മാണിവിട്ടമ്മച്ചിനുള്ളിലൊ-
രാലേഖ്യം താഴത്തു വീണതത്രേ.
പൊട്ടീല ചില്ലെങ്ങും: തട്ടീല കേടൊന്നും;
പട്ടുവിരിപ്പതു താങ്ങുകയാൽ. 560

88.സ്ഫാരാഭമാമതു രാജാധിരാജനാം
ശ്രീരാമചന്ദ്രൻതൻ ചിത്രമല്ലോ,
മൈഥിലുർക്കത്യന്തമാനന്ദകന്ദമാ-
ക്കോദണ്ഡപാണിതൻ കോമളാങ്ഗം.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/37&oldid=166501" എന്ന താളിൽനിന്ന് ശേഖരിച്ചത്