ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96.നിദ്രയും സൗഖ്യവും യാതൊന്നു നല്കീടു-
മദ്രവ്യമൈഹികദ്രവ്യമാർക്കു :
പാഥേയമാവതു യാതൊന്നു ദേഹിക്കു,
പാരത്രികദ്രവ്യമദ്രവീണം.
എങ്ങുമീരണ്ടാലും ചേരാത്തതെൻപൊരു-
ളിങ്ങുമല്ലങ്ങുമല്ലിത് ത്രിശങ്ക !

97.പോരില്ല നിദ്രതയെൻകൺമുന്നിലെങ്ങും തൻ
ചാരിത്ര നാശത്തിൻ ഭീതിമൂലം !
ഉൾസുഖമെന്നതോ ചേതസ്സിൽ വാണിടും
തൃഷ്ണയ്ക്കു തീനിടും ജീവിക്കുണ്ടോ ? 740

ഏതൊരു ലോകത്തിലെത്തുവാൻ വേണ്ടിയി-
ദ്ധാതുവാൽ ഞാനൊരു കോണിതീർപ്പൂ !
നാരകം താനതു പാരിലാരൈശ്വർയ്യ്യ-
ഭാരതത്തേപ്പേറുവോ രൂർദ്ധ്വഗന്മാർ ?

98.നിശ്ചയം പൂഞ്ചായാൽ ഞാൻപോലെ , മൂർദ്ധാവിൽ-
കജ്ജളം പൂണ്ടൊരിദ്ദീപികകൾ.
എമ്പാടുമോതുന്നു , ണ്ടന്ധതാമിസ്രംതാ-
നെൻപ്രാപ്യസ്ഥാനമെന്നിന്നിശയിൽ .

99.ഈ രുക്മകൂടം ഞാനെന്തിന്നു പേറുന്നു
ചേറുണ്ട കിടികയെന്നപോലെ ? 760

വഞ്ചിതലബ്ധമാമിത്തങ്കക്കൂമ്പാരം
വൻചിതച്ചെന്തിയായ്ത്തോന്നിടുന്നു !

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/41&oldid=166506" എന്ന താളിൽനിന്ന് ശേഖരിച്ചത്