ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാലാർക്കു വായ്പീല സംസാരചക്രമാ-
മീലാടശൃംഖലയ്ക്കുള്ളിൽ വീണാൽ
തഞ്ചിടുവോന്നല്ലീ വേശ്യാത്വമേവൾക്കും
പഞ്ചേന്ദ്രിയങ്ങൾക്കു ഭാർയ്യയായാൽ ? 800
- XXVI
108.ഹന്താതിഘോരമാമന്തകവ്യാഘ്രത്തിൻ
ദന്താന്തവർത്തിയാം മാംസഖണ്ഡം-
ആമ്മാറു-മെന്നിട്ടും ഞാൻ ഞെളിഞ്ഞിടുന്നു
സാമ്രാജ്യപീഠസ്ഥയെന്നപോലെ.
109.സൗവർണ്ണവർണ്ണ ഞാൻ സൗന്ദർയ്യ്യപൂർണ്ണ ഞാൻ ;
യൗവനയുക്ത ഞാൻ; ലക്ഷ്മിതാൻ ഞാൻ !
ഇമ്മട്ടിലോരോന്നു ചിന്തിച്ചു ഞാ,നെന്തെ-
ന്തുന്മത്തഗോഷ്ടികൾ കാട്ടുന്നീല !
എന്നും ഞാൻ സേവിച്ചേൻ കണ്ണാടിതൻ മുന്നി-
ലെൻ ദഗ്ദ്ധരൂപാഭിമാനമദ്യം : 810
എൻകണ്ണുതുള്ളിച്ചേ നെൻ തലയാട്ടിനേ :-
നെൻകണക്കാരെന്നു ഞാനേ ചൊന്നേൻ :
പെൺകുരങ്ങിൻപടി പല്ലിളിച്ചാടിനേൻ ;
പെൺകഴുതയ്ക്കൊപ്പം മോങ്ങിനേൻ ഞാൻ !
110.പുൽക്കൊടിത്തുമ്പിലേ നിർത്തുള്ളി കാലത്തോ-
ന്നർക്കൻതൻ ചെങ്കതിരേറ്റിട്ടവേൾ.