ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എങ്ങനെയെങ്ങനെ മേല്ക്കുമേൽ വിശ്വത്തെ-
ത്തിങ്ങളിൽ തിങ്ങളിൽ വഞ്ചിപ്പു ഞാൻ
അങ്ങനെയങ്ങനെയെന്നെയും വഞ്ചിപ്പു -
സങ്ഗതികൂടാതെയല്ല-കാലം.
- XXVII
14.പെട്ടിടുമപ്പുറം പ്രേതമായെന്തേനി
പട്ടടക്കാട്ടിലേപാഴ്ക്കുഴിയിൽ :
അപ്പൊഴുമിപ്പൊഴുമൊന്നാമെന്നങ്ഗത്തി-
ന്നത്ഭുതം ! മാത്രയിൽ വായ്ക്കും മാറ്റം !
115.ചാടുവാക്കോതിയും ചാപലം തേടിയും
കാടുകൾ കാട്ടിയും വാണകൂട്ടർ 850
പോമളവെത്തുന്നു പുൽകുവാനെന്മേനി
ഗോമായുഗൃദ്‌ധ്രാവിധൂർത്തർ വേറെ .
മർത്ത്യരാം കീടങ്ങൾ തിന്നതിന്നുച്ഛിഷ്ടം
മറ്റുള്ള കീടങ്ങൾ തിന്നിടുന്നു.
116.ആടയും തോടയും മേടയും മറ്റുമായ്
നേടിയതൊക്കെയുമിങ്ങുതന്നെ.
ഇമ്മാതിരിക്കുവി,ട്ടപ്പുറം ചെയ്യേണം
മന്മാത്രശേഷ ഞാൻ മൽപ്രയാണം.
അല്ലായ്കിലെന്തുതാനങ്ങെനിക്കിപ്പൊട്ട-
ക്കല്ലാലും പൊന്നാലും കാർയ്യമുള്ളു ? 860
പുല്ലാണെൻ ഭണ്ഡാരം: ഭൂമി വിട്ടപ്പുറം
ചെല്ലാത്ത ചില്ലിതാനുണ്ടതിങ്കൽ !