ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാടി വിളിക്കുന്നു , 'വാ', 'വാ' യെന്നോതുന്നു:
മാർഗ്ഗസ്ഥമാകുമജ്യോതിഷ്‌പുജ്ഞം ;
ചേരുന്നു ധീരയായ് ജീവികൾ ചെന്നങ്ങു
പൗരുഷം കൈക്കൊണ്ടും ഭക്തിപൂണ്ടും 1020

142.പേടിയാമ്മാറുള്ളതിമകുരാലയം :
ഓടിയോ , ലോലമാം മാംസപിണ്ഡം :
ഒൻപതു പൊട്ടലുണ്ടായതിൽ; ആരൊരു
പിൻബലം? പാരമോ ദൂരദൂരം :
എന്നോർത്തുമാഴ്കിടൊല്ലേയവൾക്കു താങ്ങലായ്
തന്നിശദത്തയാം ബുദ്ധിയില്ല ?
പോകാനേയുള്ളു ഞാൻ മുന്നോട്ടു മത്ഭരം
ലോകാധനാഥനിൽ ന്യസ്തമാക്കി.

143.ആരുമായ് ചേരുകിലപ്പുറം വേർപാടി :-
ല്ലാരുമായ് മോദിക്കിൽ ഖേദമില്ല : 1030

ഹാ ! മറ്റു വല്ലഭരെന്തിന്നു ? - മൽപ്രിയ-
നാമട്ടിലുള്ളവ , നന്തർയ്യാമി !
അന്തഃപുരത്തിങ്കലേകാന്തവശ്യനായ്
സന്തതം തന്നീശനുല്ലസിക്കെ.
ആച്ചിന്താരത്നത്തിൻ സ്വാമിനിക്കെങ്ങനെ
വാച്ചിടുമാഗ്രഹം മറ്റൊന്നിങ്കൽ?


XXXII


144.മദ്ധ്യമലോകത്തിൽ-ഭാരതവേഷത്തിൽ-
ഉത്തമൈഥിലിപത്തനത്തിൽ-

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/54&oldid=166520" എന്ന താളിൽനിന്ന് ശേഖരിച്ചത്